പകരക്കാരിയില്ലാത്ത പാട്ടുകാരി -ടി.കെ. ഹംസ
text_fieldsമഞ്ചേരി: മാപ്പിളപ്പാട്ടിന്റെ തനിമയാർന്ന ശൈലിയിൽ പാടുന്നൊരാളായിരുന്നു വിളയിൽ ഫസീലയെന്ന് മാപ്പിളപ്പാട്ട് ഗവേഷകനും മുൻ മന്ത്രിയുമായ ടി.കെ. ഹംസ. ആ ശൈലി നിലനിർത്താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ആരും കേട്ടിരിക്കുന്ന മനോഹരമായ ശബ്ദവുമായിരുന്നു അവരുടേത്. വി.എം. കുട്ടി, എരഞ്ഞോളി മൂസ എന്നിവർക്കൊപ്പം വിളയിൽ ഫസീലയെക്കൂടി നഷ്ടമായിരിക്കുന്നു. ഇത് മാപ്പിളപ്പാട്ടിനെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
വിളയിൽ ഫസീലക്ക് പകരംവെക്കാൻ പോലും ആളുണ്ടാവില്ല. പുതിയ പാട്ടുകാർ ഒത്തിരി വളർന്നുവരുന്നുണ്ടെങ്കിലും ഇവരോടൊപ്പം എത്തുന്നില്ല. മാപ്പിളപ്പാട്ട് രചിക്കുകയോ പാടുകയോ ഞാൻ ചെയ്തിട്ടില്ല. എന്നാൽ, ഈ രംഗത്ത് വളരെക്കാലം ചരിത്രപരമായ പഠനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ ഒരു കാലഘട്ടത്തിലെ മുഴുവൻ മാപ്പിളപ്പാട്ട് ഗായകരെയും പരിചയപ്പെടാൻ സാധിച്ചത്. അക്കൂട്ടത്തിൽ വിളയിൽ ഫസീലയും ഉണ്ടായിരുന്നു. കഴിഞ്ഞ 40 വർഷമായി അടുത്ത ബന്ധമാണ് അവരുമായി ഉള്ളത്. കോഴിക്കോട്ട് വിളയിൽ ഫസീലയെ ആദരിക്കുന്ന ചടങ്ങിലും പങ്കെടുത്തിരുന്നു. അന്നാണ് അവസാനമായി അവരുമായി വേദി പങ്കിട്ടതെന്നും ഹംസ ഓർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.