കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്‍റിനെ വിജിലന്‍സ് പിടികൂടി
text_fieldsതാമരശ്ശേരി: കൈക്കൂലി വാങ്ങുന്നതിനിടെ കോടഞ്ചേരി വില്ളേജ് അസിസ്റ്റന്‍റിനെ വിജിലന്‍സ് സംഘം പിടികൂടി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഓഫിസിലാണ് സംഭവം. അടിവാരം സ്വദേശി പി.പി. ടോമിയെയാണ് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ യൂനിറ്റ് ഡിവൈ.എസ്.പി ജോസി ചെറിയാനും സംഘവും അറസ്റ്റു ചെയ്തത്. 25 സെന്‍റ് ഭൂമിയുടെ പോക്കുവരവ് നടത്താനായി രണ്ടായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.
വിജിലന്‍സ് നല്‍കിയ 500 രൂപയുടെ നാല് നോട്ടുമായി വില്ളേജ് ഓഫിസിലത്തെി പണം നല്‍കിയെങ്കിലും ഇയാള്‍ കൈകൊണ്ട് വാങ്ങാന്‍ കൂട്ടാക്കിയില്ല. പരിശോധന ശക്തമാണെന്നും പണം കൈകൊണ്ട് വാങ്ങാനാകില്ളെന്നും പറഞ്ഞു. സ്കൂട്ടറിന്‍െറ താക്കോല്‍ കൊടുത്ത് പണം കെട്ടിടത്തിന് പുറത്ത് നിര്‍ത്തിയിട്ട സ്കൂട്ടറിന്‍െറ സീറ്റിനടിയില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പുറത്ത് മാറിനിന്ന വിജിലന്‍സ് സംഘം വില്ളേജ് അസിസ്റ്റന്‍റിനെ കൈയോടെ പിടികൂടി. ഇയാള്‍ കൈക്കൂലി വാങ്ങുന്നതായും ഓഫിസിലത്തെുന്നവരോട് പരുഷമായി പെരുമാറുന്നതായും നേരത്തേ ആരോപണമുയര്‍ന്നിരുന്നു.
പരിശോധന നടക്കുന്നതറിഞ്ഞ് നിരവധി പേര്‍ പരാതിയുമായി ഓഫിസിലത്തെി. അടിവാരത്തെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി. രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകുന്നേരം 4.30 വരെ തുടര്‍ന്നു. സി.ഐ വി.വി ബെന്നി, എസ്.ഐമാരായ പ്രേമാനന്ദ്, വിജയന്‍ ജോര്‍ജ്ജ്, എ.എസ്.ഐ പ്രദീപ്കുമാര്‍, ഫിറോസ്, ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.