കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റൻഡ് പിടിയിൽ
text_fieldsകോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റൻഡ് വിജിലൻസിന്റെ പിടിയിൽ. കാസർകോഡ് ജില്ലയിലെ മുളിയാർ വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് രാഘവനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
മുളിയാർ സ്വദേശിയായ അഷറഫ് എന്നയാളുടെ പിതാവിന്റെ പേരിലുള്ള വില്ലേജിൽ പെട്ട അഞ്ചര സെന്റ് സ്ഥലത്തിന്റെ നികുതി അടയ്ക്കുന്നതിനായി ഈ വർഷം ഫെബ്രുവരിയിൽ അപേക്ഷ നൽകിയിരുന്നു. അപേക്ഷകനോട് വസ്തുവിന്റെ നികുതി നാല് വർഷം മുമ്പാണ് അടച്ചതാണെന്നും അതിനാൽ ഭൂമിയുടെ അസൽ രേഖകളും ബാധ്യത സർട്ടിഫിക്കറ്റ്, സ്കെച്ച് എന്നിവ ഹാജരാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് എല്ലാ രേഖകളുമായി പല പ്രാവശ്യം അപേക്ഷകൻ വില്ലേജ് ഓഫീസിൽ എത്തിയട്ടും നികുതി അടച്ച് രസീത് നൽകിയില്ല.
തുടർന്ന് ഇക്കഴിഞ്ഞ 15ന് വീണ്ടും വില്ലേജ് ഓഫിസിലെത്തിയപ്പോൾ അപേക്ഷ കാണാനില്ലെന്നും ഒരു അപേക്ഷ കൂടി എഴുതിത്തരണമെന്നും ആവശ്യപ്പെട്ടു. അതനുസരിച്ച് വീണ്ടും അപേക്ഷ നൽകിയപ്പോൾ കൈക്കൂലിയായി 5,000 രൂപ വേണമെന്നും വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അറിയിച്ചു.
അത്രയും രൂപ നൽകാനില്ലെന്ന് തുക കുറയ്ക്കണമെന്നും അപേക്ഷൻ ആവശ്യപ്പെട്ടു. അത് പ്രകാരം കൈക്കൂലി 2500 രൂപയായി കുറച്ചു. വിവരം അപേക്ഷകൻ കാസർകോട് ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് കെ.വി. വേണുഗോപാലിനെ അറിയിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നിർദേശപ്രകാരം കെണി ഒരുക്കി ബുധനാഴ്ച ഉച്ചയ്ക്ക് 2.45 മണിയോടെ വില്ലേജ് ഓഫീസിനടുത്ത് വച്ച് 2500 രൂപ കൈക്കൂലി വാങ്ങിയ രാഘവനെ വിജിലൻസ് കൈയോടെ പിടികൂടി.
വിജിലൻസ് സംഘത്തിൽ കാസർകോഡ് യൂനിറ്റ് ഡെപ്യൂട്ടി ഇൻസ്പെക്ടർമാരായ സബിതോമസ് സബ് ഇൻസ്പെക്ടറായ ഈശ്വരൻ നമ്പൂതിരി അസിസ്റ്റന്റ് - സബ് ഇൻസ്പെക്ടർമാരായ രാധാകൃഷ്ണൻ, സതീശൻ, മധുസൂദനൻ,സുബാഷ് ചന്ദ്രൻ. പ്രിയം. നായർ സീനിയർ സിവിൽപോസ് ഓഫീസർമാരായ ജയൻ.കെ.വി. പ്രദീപൻ, നിള, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതി
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ നമ്പരായ 1064 എന്ന നമ്പരിലോ 859290090 എന്ന നമ്പരിലോ ആപ് നമ്പരായ 944779900 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ.മനോജ് എബ്രഹാം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.