വില്ലേജ് ഒാഫീസ് രേഖകളിൽ തിരുത്ത്; ആത്മഹത്യ ചെയ്ത ജോയിയുടെ സ്ഥലം കുറഞ്ഞു
text_fieldsകോഴിക്കോട്: ചെമ്പേനാട വില്ലേജ് ഒാഫീസിനെ കുറിച്ച് കൂടുതൽ ആരാപണങ്ങളുമായി മരിച്ച കർഷകെൻറ കുടുംബാംഗങ്ങളും നാട്ടുകാരും രംഗത്ത്. ഇന്ന് ഭൂനികുതി അടക്കാനെത്തിയപ്പോഴാണ് ആത്മഹത്യ ചെയ്ത േജായിയുടെ സഹോദരൻ പുതിയ ആരോപണങ്ങൾ ഉന്നയിച്ചത്. വില്ലേജ് ഒാഫീസിലെ രേഖകളിൽ വെട്ടിത്തിരുത്ത് നടത്തിയിട്ടുണ്ടെന്നാണ് സഹോദരൻ ആരോപിക്കുന്നത്. മുമ്പ് വില്ലേജ് ഒാഫീസ് രേഖകൾ പ്രകാരം ഒരേക്കർ സ്ഥലം ഉണ്ടായിരുന്നത് 80 സെൻറായി രേഖപ്പെടുത്തിയതായി പരിശോധനയിൽ കണ്ടെത്തി.
ഇതേ തുടർന്ന് പഴയ രേഖകൾ നേരിൽ കാണണമെന്നും തിരുത്തിയ രേഖകളുടെ പകർപ്പുകൾ നൽകണമെന്നും ജോയിയുടെ സഹോദരൻ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ രേഖകൾ തിരുത്തുന്നുണ്ടെന്ന് ഒാഫീസിെലത്തിയ നാട്ടുകാർ ആേരാപിച്ചു. ചിലർക്ക് മാത്രം ഭൂനികുതി അടക്കാൻ ഉദ്യോഗസ്ഥർ സൗകര്യം ചെയ്തു കൊടുക്കാറുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.
ഭൂനികുതി സ്വീകരിക്കാത്തതിൽ മനംനൊന്ത് കഴിഞ്ഞ ദിവസമാണ് െചമ്പനോട വില്ലേജ് ഒാഫീസിൽ കർഷകൻ തൂങ്ങി മരിച്ചത്. സംഭവത്തിൽ വില്ലേജ് അസിസ്റ്റൻറിെനയും വില്ലേജ് ഒാഫീസറേയും ജില്ലാ കലക്ടർ സസ്പെൻറ് െചയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.