വില്ലേജ് ഒാഫിസ് കൈയേറിയെന്ന പരാതിയിൽ റിട്ട. ഡിവൈ.എസ്.പിക്കെതിരെ കേസ്
text_fields
മലാപ്പറമ്പ് (കോഴിക്കോട്): വില്ലേജ് ഒാഫിസിലെത്തി നികുതി രശീതിയും രേഖകളും നശിപ്പിക്കാൻ ശ്രമിെച്ചന്ന പരാതിയിൽ റിട്ട. ഡിവൈ.എസ്.പിക്കെതിരെ കേസ്. ചേവായൂർ വില്ലേജ് ഒാഫിസിലെത്തി വില്ലേജ് ജീവനക്കാരോട് തർക്കിക്കുകയും രേഖകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നുമുള്ള വില്ലേജ് ഒാഫിസറുടെ പരാതിയിലാണ് െനല്ലിക്കോട് സ്വദേശി റിട്ട. ഡിവൈ.എസ്.പി ടി.വി. ഫ്രാൻസിസിനെതിരെ ചേവായൂർ പൊലീസ് കേസെടുത്തത്.
തെൻറ ഉടമസ്ഥതയിലുള്ളതെന്നവകാശപ്പെട്ട് പാറോപ്പടി ചോലപ്പുറത്ത് എ.യു.പി സ്കൂളിെൻറ നികുതിയടക്കാൻ ഫ്രാൻസിസ് എത്തിയെങ്കിലും വിദ്യാഭ്യാസവകുപ്പിെൻറ പരാതിയുള്ളതിനാൽ നികുതിയടക്കാൻ കഴിയില്ലെന്ന് വില്ലേജ് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. കോടതിവിധിയുണ്ടെന്ന് ഫ്രാൻസിസ് അറിയിച്ചപ്പോൾ രേഖകൾ കൊണ്ടുവരാൻ ആവശ്യപ്പെെട്ടങ്കിലും ഹാജരാക്കിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ക്ഷുഭിതനായ ഫ്രാൻസിസ് നികുതി ബുക്ക് കൈവശപ്പെടുത്തി കീറിയതായി പരാതിയിൽ പറയുന്നു. ഇവിടെ നികുതിയടക്കാൻ അനുവദിക്കരുതെന്നും വിദ്യാഭ്യാസവകുപ്പ് രേഖാമൂലം അറിയിപ്പ് നൽകിയിട്ടുെണ്ടന്ന് വില്ലേജ് ഒാഫിസർ ബബിത പറയുന്നു. സ്കൂൾ സംരക്ഷണസമിതിയും പരാതി നൽകിയതിെൻറ അടിസ്ഥാനത്തിലാണ് നികുതിയടക്കാൻ അനുവദിക്കാതിരുന്നതെന്ന് വില്ലേജ് ഒാഫിസർ പറയുന്നത്.
വില്ലേജ് ഒാഫിസിലെത്തിയ തന്നെ നാട്ടുകാർ ആക്രമിച്ചതായി ഫ്രാൻസിസ് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഇതിെൻറ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ ചേവായൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഉടമസ്ഥാവകാശ തർക്കം മുൻ മുഖ്യമന്ത്രിയുടെ അദാലത്തിൽ വന്നിരുന്നു. തർക്കം സംബന്ധിച്ച് കലക്ടർക്കും തഹസിൽദാർക്കും നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. കേസ് കോടതിയിൽ നിലനിൽക്കുകയാണ്. ഒാഫിസ് കൈയേറി രേഖകൾ നശിപ്പിച്ച ഫ്രാൻസിസിനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കേണ്ടതിന് പകരം മേലുദ്യോഗസ്ഥരുടെ ഇടപെടൽ മൂലം നിസ്സാര കേസ് എടുക്കുകയാണ് പൊലീസ് ചെയ്തതെന്ന് പരാതിയുയർന്നു. എന്നാൽ, ഫ്രാൻസിസിന് പരിക്കേറ്റതുമൂലമാണ് അറസ്റ്റ് ചെയ്യാതെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും കേസ് സി.െഎക്ക് കൈമാറിയിട്ടുണ്ടെന്നും എസ്.െഎ ഭാസ്കരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.