നൊമ്പരങ്ങൾ കൂടപ്പിറപ്പ്; എങ്കിലും ചിരിയാണ് വിനയിയുടെ കൈമുതൽ
text_fieldsകൊച്ചി: ജീവിതത്തിലുടനീളം അനാഥത്വമുൾെപ്പടെ ദുരിതങ്ങളുടെ നടുക്കടലിലകപ്പെട്ടിട്ടും ആത്മവിശ്വാസവും കഠിനാധ്വാനവും മാത്രം കൈമുതലാക്കി, കരതേടിയുള്ള യാത്രയിലാണ് വിനയ് എന്ന 19കാരൻ. കനൽപാതകൾ ഏറെദൂരം താണ്ടുമ്പോഴും അതൊന്നും ഗൗനിക്കാതെ പ്രതീക്ഷയുടെ പുഞ്ചിരി തൂകി അവൻ മുന്നോട്ട് കുതിക്കുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലോട്ടറി വിറ്റ്, ആരോരും കൂട്ടിനില്ലാതെ വാടക വീട്ടിൽ ജീവിക്കുന്ന ഈ കൗമാരക്കാരൻ ഇന്ന് സമൂഹ മാധ്യമങ്ങളിൽ താരമാണ്. നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ ബിനു പഴയിടത്ത് എഴുതിയ കുറിപ്പിലൂടെയാണ് വിനയ് വൈറലായത്. പതിനായിരങ്ങൾ അവെൻറ നിശ്ചയദാർഢ്യത്താൽ പ്രചോദിതരാവുകയും ആശംസകളുമായെത്തുകയും ചെയ്തിട്ടുണ്ട്.
പ്രണയവിവാഹിതരായി നെടുമ്പാശ്ശേരിയിലെത്തിയ തൃശൂർ സ്വദേശികളുടെ മകനായ വിനയിന് മാതാപിതാക്കളെ നഷ്ടപ്പെടുന്നത് മൂന്നാം വയസ്സിലാണ്. തുടർന്ന് ഒരു അഭയകേന്ദ്രത്തിൽ ഏറെക്കാലം കഴിെഞ്ഞന്ന് അവൻ പറയുന്നു. ഇടക്ക് കുറച്ചുകാലം ഒരു ബന്ധുവിെൻറകൂടെ കഴിഞ്ഞെങ്കിലും നിൽക്കാനാവാതെ 13ാം വയസ്സിൽ നാടുവിട്ട് മുംബൈയിലേക്ക് പോയി. കുറച്ച് പണം സമ്പാദിച്ചെങ്കിലും അതിലേറെ ദുരനുഭവങ്ങൾ തേടിയെത്തിയിരുന്നു.
ഒരു പാക്കറ്റ് ബ്രഡ് വെള്ളത്തിൽ മുക്കി കഴിച്ച് മൂന്നുദിവസം വരെ കഴിയാമെന്ന് ജീവിതം ഇവനെ പഠിപ്പിച്ചിട്ടുണ്ട്. സമ്പാദ്യം കെട്ടിപ്പെറുക്കി നാട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിനിൽനിന്ന് ആരോ എല്ലാം മോഷ്ടിക്കുകയും ചെയ്തു. എങ്കിലും തോറ്റ് പിന്മാറാൻ വിനയിെൻറ നിശ്ചയദാർഢ്യം അനുവദിച്ചില്ല. നാട്ടിൽ വന്ന് ജോലിക്കൊപ്പം പഠനവും തുടർന്നു. പിന്നീടങ്ങോട്ട് ജീവിതം ഒറ്റക്കായിരുെന്നന്ന് വിനയ് പറയുന്നു. ഇതിനിടെ 10ാം ക്ലാസ് പാസായി. നിലവിൽ ഓപൺ കോഴ്സായി പ്ലസ് ടു പഠിച്ചുകൊണ്ടിരിക്കുന്നു.
അമ്മയും അച്ഛനും ചെറുപ്പത്തിൽ മരിെച്ചന്ന് ബന്ധു പറഞ്ഞതാണെങ്കിലും അത് പൂർണമായും വിശ്വസിച്ചിട്ടില്ല. എവിടെയെങ്കിലും ഇരുവരും ജീവിച്ചിരിപ്പുണ്ടാകുമെന്നും അവരെ കണ്ടെത്തുമെന്നും അവൻ തെൻറ പ്രതീക്ഷ ‘മാധ്യമ’ത്തോട് പങ്കുവെച്ചു. ലോക്ഡൗൺ ആയതിനാൽ ലോട്ടറി വിൽപന നടക്കുന്നില്ല. അതിനാൽ സമൂഹ അടുക്കളയും സമീപവാസി നൽകുന്ന ഭക്ഷണവുമാണ് ആശ്രയം. ലോട്ടറി വിറ്റുകിട്ടുന്ന പണം കൊണ്ട് വീട്ടുവാടകയും ജീവിത-പഠന ചെലവും കണ്ടെത്തുന്നതു കൂടാതെ അർഹരെ സഹായിക്കുന്നുമുണ്ട്.
അറിയപ്പെടുന്ന സിനിമ നടൻ ആവുകയെന്നതാണ് സ്വപ്നം. ഇതിനകം റിലീസ് ചെയ്യാത്ത വരയൻ, നസീറിെൻറ റോസി, അവിയൽ ഇന്നുമുതൽ, രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത പേരിടാത്ത ചിത്രം എന്നിവയിൽ അഭിനയിച്ചു. ആർക്കും ദ്രോഹമാവാതെ, അർഹരെ സഹായിച്ച് എന്നെന്നും സന്തോഷത്തോടെ മുന്നോട്ടുപോകണമെന്നാണ് വിനയിെൻറ ജീവിതലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.