Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിനായകൻ പറഞ്ഞത്...

വിനായകൻ പറഞ്ഞത് തെറ്റ്; ക്ഷമ ചോദിക്കുന്നുവെന്ന് നവ്യ നായർ

text_fields
bookmark_border
വിനായകൻ പറഞ്ഞത് തെറ്റ്; ക്ഷമ ചോദിക്കുന്നുവെന്ന് നവ്യ നായർ
cancel
Listen to this Article

കൊച്ചി: 'ഒരുത്തീ' സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിൽ നടൻ വിനായകൻ പറഞ്ഞത് തെറ്റായിപ്പോയെന്ന് നടി നവ്യ നായർ. വിവാദങ്ങളിൽ ക്ഷമ ചോദിക്കുന്നു. അവിടെ നടന്നത് ഒരു പുരുഷന്‍റെ പരാമർശമാണെങ്കിലും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് മറ്റൊരു സ്ത്രീയാണെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.

വിനായകന്റെ പരാമർ‍ശത്തിൽ തനിക്ക് ബുദ്ധിമുട്ട് തോന്നി. എന്നാൽ ആ സമയത്ത് പ്രതികരിക്കാൻ സാധിച്ചില്ല. അവിടെ ഒരുപാട് പുരുഷന്മാരുണ്ടായിരുന്നു. പക്ഷേ, എല്ലാവരും ചോദിക്കുന്നത് തന്നോടാണ്. സിനിമയിൽ ഒപ്പം അഭിനയിച്ച ആളെന്ന നിലയിൽ ക്ഷമ ചോദിക്കുന്നുവെന്നും നവ്യ പറഞ്ഞു. വിനായകൻ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ വേദിയിൽ നവ്യ നായരും ഉണ്ടായിരുന്നു.

വിവാദമായതോടെ പരാമർശത്തിൽ വിനായകൻ ക്ഷമ ചോദിച്ചിരുന്നു. 'പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ (ഒട്ടും വ്യക്തിപരമായിരുന്നില്ല 🙏🏿) വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു' - വിനായകൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VinayakanNavya Nair
News Summary - Vinayakan said was wrong; Navya Nair apologizes
Next Story