Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിൻസെൻറ്​ ജാമ്യാപേക്ഷ...

വിൻസെൻറ്​ ജാമ്യാപേക്ഷ നൽകി 

text_fields
bookmark_border
വിൻസെൻറ്​ ജാമ്യാപേക്ഷ നൽകി 
cancel


നെ​യ്യാ​റ്റി​ൻ​ക​ര: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന എം. ​വി​ൻ​സ​െൻറ്​ എം.​എ​ൽ.​എ ജി​ല്ല സെ​ഷ​ൻ​സ്​ കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. അ​പേ​ക്ഷ വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും. നെ​യ്യാ​റ്റി​ൻ​ക​ര ഒ​ന്നാം ക്ലാ​സ്​ ജ്യു​ഡീ​ഷ്യ​ൽ മ​ജി​സ്​േ​ട്ര​റ്റ് ജാ​മ്യാ​പേ​ക്ഷ ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യ​തോ​ടെ​യാ​ണ്​ മേ​ൽ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ടു​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം ശ​രി​വെ​ച്ചാ​ണ്​ മ​ജി​സ്​​ട്രേ​റ്റ്​ ജാ​മ്യം നി​ഷേ​ധി​ച്ച​ത്. ഇ​തോ​ടെ, പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ ക​ഴി​ഞ്ഞ എം.​എ​ൽ.​​എ​യെ വീ​ണ്ടും ജ​യി​ലി​ലേ​ക്ക്​ മാ​റ്റു​ക​യും ചെ​യ്​​തു. അ​തി​നി​ടെ, നെ​യ്യാ​റ്റി​ൻ​ക​ര സ​ബ്​​ജ​യി​ലി​​ൽ ക​ഴി​യു​ന്ന എം.​എ​ൽ.​എ​യെ കാ​ണാ​ൻ സ​ന്ദ​ർ​ശ​ക​രു​ടെ വ​ലി​യ തി​ര​ക്കാ​ണ്. വ്യാ​ഴാ​ഴ്ച ജ​യി​ലി​ൽ എം.​എ​ൽ.​എ നി​രാ​ഹാ​ര​ത്തി​ലാ​ണെ​ന്നും പ്ര​ചാ​ര​ണ​മു​ണ്ടാ​യി. ജ​യി​ലി​ൽ നി​രാ​ഹാ​രം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും വ്യാ​ജ​പ്ര​ചാ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ജ​യി​ൽ സൂ​പ്ര​ണ്ട് കെ. ​വേ​ല​പ്പ​ൻ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

അതേസമയം, വിൻസ​​െൻറി​​​െൻറ അറസ്​റ്റുമായി ബന്ധപ്പട്ട്​ തലസ്​ഥാനത്ത്​ നെയ്യാറ്റിൻ കരയിലും കാട്ടാക്കടയിലും എൽ.ഡി.എഫ്​^യു.ഡി.എഫ്​ സംഘർഷം അരങ്ങേറിയിരുന്നു. സംഘർഷത്തെ തുടർന്ന്​ പ്രദേശത്ത്​ നിരോധനാജ്​ഞ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്​ പൊലീസ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssessions courtmalayalam newsbail applicationvicent mla
News Summary - vincent mla submit bail application to sessions court-kerala news
Next Story