െഎ ഫോൺ വിവാദം: വിനോദിനി ഡി.ജി.പിക്ക് പരാതി നൽകി
text_fieldsതിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ്മിഷൻ കെട്ടിടനിർമാണ ഉടമ സന്തോഷ് ഇൗപ്പൻ വാങ്ങി നൽകിയ െഎ ഫോൺ ഉപയോഗിച്ചെന്ന പ്രചാരണത്തിനെതിരെ സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണെൻറ ഭാര്യ വിനോദിനി ബാലകൃഷ്ണൻ ഡി.ജി.പിക്ക് പരാതി നൽകി. വിവാദ െഎ ഫോണിൽ തെൻറ സിംകാർഡ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സാേങ്കതികമായി പരിശോധിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
സന്തോഷ് ഇൗപ്പൻ വാങ്ങി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് കൈമാറിയ െഎ ഫോണുകളിൽ ഒരെണ്ണം വിനോദിനിയാണ് ഉപയോഗിച്ചതെന്ന് സ്വർണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസ് കണ്ടെത്തിയതായി വാർത്ത വന്നിരുന്നു. മാർച്ച് ഏഴിന് മാധ്യമങ്ങളിൽ വന്ന വാർത്ത തനിക്ക് അപകീർത്തിയുണ്ടാക്കുന്നതാണെന്ന് വിനോദിനി ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് നൽകിയ പരാതിയിൽ പറയുന്നു.
സന്തോഷ് ഇൗപ്പൻ വാങ്ങിയ െഎ ഫോണിെൻറ െഎ.എം.ഇ.െഎ നമ്പറും പരാതിക്കൊപ്പം െവച്ചിട്ടുണ്ട്. തെൻറ പേരിൽ ഒരു സിം നമ്പറേയുള്ളൂ. ആ നമ്പറാണോ ആ ഫോണിൽ ഉപയോഗിച്ചതെന്ന് പരിശോധിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.