ധനമന്ത്രിക്കെതിരായ അവകാശലംഘന നോട്ടീസ്: അന്തിമ റിപ്പോർട്ട് ഈ മാസം നിയമസഭയിൽ െവക്കും
text_fieldsതിരുവനന്തപുരം: സി.എ.ജി റിപ്പോർട്ട് പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിനെതിരായ അവകാശലംഘന നോട്ടീസിൽ എത്തിക്സ് കമ്മിറ്റി അന്തിമ റിപ്പോർട്ട് നിയമസഭയിൽ െവക്കും. വെള്ളിയാഴ്ച ചെയർമാൻ എ. പ്രദീപ്കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തിൽ സമിതി യോഗം ചേർന്ന് നിയമവശങ്ങളും മൊഴികളും അഭിപ്രായങ്ങളും ചർച്ച ചെയ്തു. നിയമസഭയിൽ വെക്കും മുമ്പ് റിപ്പോർട്ട് പരസ്യപ്പെടുത്തിയ മന്ത്രിയുടെ നടപടി അവകാശ ലംഘനമാണെന്നായിരുന്നു വി.ഡി. സതീശെൻറ പരാതി.
എന്നാൽ, റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ മന്ത്രി അവകാശലംഘനം നടത്തിയിട്ടില്ലെന്നാണ് സമിതി അംഗങ്ങളിൽ ഭൂരിഭാഗം പേരുടെയും പക്ഷം. അതിനാൽ, അന്തിമറിപ്പോർട്ടിൽ മന്ത്രിക്ക് ക്ലീൻചിറ്റ് നൽകാനാണ് സാധ്യത. പ്രതിപക്ഷ എം.എൽ.എമാരായ മോൻസ് ജോസഫും അനൂപ് ജേക്കബും െവള്ളിയാഴ്ച യോഗത്തിൽ പങ്കെടുത്തില്ല.
അവകാശലംഘന നോട്ടീസിൽ കേരളത്തിൽ ആദ്യമായാണ് ഒരു മന്ത്രി എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി മൊഴി നൽകിയത്. അതിനാൽതന്നെ കീഴ്വഴക്കങ്ങെളയോ നടപടിക്രമങ്ങളെയോ കുറിച്ച് ഒരു രേഖയും അറിവും സമിതിക്ക് ഇല്ല. ഈ സാഹചര്യത്തിൽ ലോക്സഭയിലോ രാജ്യസഭയിലോ മറ്റ് സംസ്ഥാനങ്ങളിലോ ഇത്തരമൊരു നടപടിയുണ്ടോയെന്ന് പരിശോധിക്കാനും എടുത്ത നിയമവശങ്ങളെക്കുറിച്ച് പരിശോധിക്കാനും ഉദ്യോഗസ്ഥർക്ക് യോഗം നിർദേശം നൽകി.
ഉദ്യോഗസ്ഥ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ജനുവരി 13ന് സമിതി വീണ്ടും യോഗം ചേർന്ന് അന്തിമ റിപ്പോർട്ട് തയാറാക്കുമെന്ന് ചെയർമാൻ എ. പ്രദീപ്കുമാര്‍ എം.എല്‍.എ 'മാധ്യമ'ത്തോട് പറഞ്ഞു. അതേസമയം ധനമന്ത്രി തോമസ് ഐസക്കിന് എത്തിക്സ് കമ്മിറ്റി ക്ലീൻ ചീറ്റ് നൽകിയെന്നത് സംബന്ധിച്ച ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.