കോവിഡ് നിയന്ത്രണങ്ങളില്ല; പോളിങ് സാമഗ്രി വിതരണ കേന്ദ്രത്തിൽ തിക്കും തിരക്കും
text_fieldsതിരുവനന്തപുരം: ഒന്നാംഘട്ട തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ തിരുവനന്തപുരത്തെ വിതരണകേന്ദ്രത്തിൽ തിക്കും തിരക്കും. നാലാഞ്ചിറ സർവോദയ വിദ്യാലയത്തിലെ വിതരണ കേന്ദ്രത്തിലാണ് കോവിഡ് നിയന്ത്രണം ലംഘിച്ചു തിരക്കുണ്ടായത്. വലിയ ആൾക്കൂട്ടമാണ് ഇവിടെയുള്ളത്. കോവിഡ് പ്രോട്ടോക്കോൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ല.
പോളിങ് സാമഗ്രികൾ കൈപ്പറ്റാനെത്തിയ ഉദ്യോഗസ്ഥർ സാമൂഹിക അകലം പാലിച്ചില്ല. പല ഉദ്യോഗസ്ഥരും മാസ്ക് പോലും ധരിച്ചിരുന്നില്ല. സാമൂഹിക അകലം പാലിക്കണമെന്ന അനൗണ്‍സ്മെന്റുകൾ ഇല്ല. എല്ലാവരും എത്രയും പെട്ടെന്ന് സാമഗ്രകൾ കൈപ്പറ്റി പോകുന്ന തിടക്കത്തിലാണ്.
ചാനലുകൾ വാർത്ത റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കലക്ടർ, ഡി.സി.പി എന്നിവർ ഇടപെട്ട് കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ജില്ലയിലെ 16 കേന്ദ്രങ്ങളിലാണ് പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കുന്നത്. ജില്ലയിലെ 1,727 തദ്ദേശ സ്ഥാപന വാർഡുകളിലായി 3,281 പോളിങ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിന് നിശ്ചയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.