കിറ്റെക്സിലെ നിയമലംഘനം; പ്രതിപക്ഷ എം.എല്‍.എമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്ത് പുറത്ത്
text_fieldsകൊച്ചി: കിറ്റെക്സിൽ നടക്കുന്ന നിയമലംഘനങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.എൽ.എമാർ മുഖ്യന്ത്രിക്ക് നൽകിയ കത്ത് പുറത്ത്. ആധുനിക ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകുന്നതുവരെ കിറ്റെക്സ് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് എം.എൽ.എമാർ നൽകിയ കത്താണ് പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞമാസം ഒന്നിന് നിയമസഭയില്‍ കടമ്പ്രയാര്‍ നദിയുടെ മലിനീകരണവുമായി ബന്ധപ്പെട്ട് പി.ടി. തോമസിന്‍റെ ശ്രദ്ധ ക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി തൊട്ടടുത്ത ദിവസം ജൂൺ രണ്ടിനാണ് നാല് കോൺഗ്രസ് എം.എൽ.എമാർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. തൃക്കാക്കര എം.എല്‍.എ പി.ടി തോമസ്, എറണാകുളം എം.എല്‍.എ ടി.ജെ വിനോദ്, പെരുമ്പാവൂര്‍ എം.എല്‍.എയായ എല്‍ദോസ് കുന്നപ്പിള്ളി, മൂവാറ്റുപുഴ എം.എല്‍.എ മാത്യൂ കുഴല്‍നാടന്‍ എന്നിവരാണ് കിറ്റെക്സിനെതിരെ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയത്.
ആറു നിയമലംഘനങ്ങളാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ആധുനിക മലിനീകരണ ശുദ്ധീകരണ പ്ലാന്‍റ് സ്ഥാപിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും പൂര്‍ത്തീകരിച്ചിട്ടില്ല. വ്യവസ്ഥ ലംഘിച്ചുകൊണ്ട് കമ്പനി മലീനികരണം നടത്തുകയാണ്. ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകുന്നതുവരെ കിറ്റെക്സിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാണ് എം.എല്‍.എമാരുടെ കത്തിലെ പ്രധാന ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.