ആശുപത്രിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം; സാമഗ്രികൾ അടിച്ചു തകർത്തു
text_fieldsതൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ അതിക്രമം. ആശുപത്രി സാമഗ്രികൾ അടിച്ചു തകർത്ത ഇയാൾ ലേബർ റൂമിൽ കയറിയത് പരിഭ്രാന്തി പരത്തി. തലക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാരാണ് ഇന്നലെ രാത്രി 11 മണിക്ക് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
തുടക്കത്തിൽ യാതൊരു പ്രകോപനവുമില്ലാതിരുന്ന ഇയാൾ പിന്നീട് അക്രമാസക്തനായി. ആശുപത്രിയിലെ അലമാരയുടെ ചില്ല് അടിച്ചു പൊട്ടിച്ചു. തുടർന്ന് ലേബർ റൂമിലെ കിടക്കളിലൂടെ നടന്ന് പരിഭ്രാന്തി സൃഷ്ടിച്ചു. ഇതോടെ ആശുപത്രിയിൽ ഉണ്ടായിരുന്ന പൊലീസുകാരും നാട്ടുകാരും ചേർന്ന് തൊഴിലാളിയുടെ കൈയും കാലും തുണി ഉപയോഗിച്ച് കെട്ടി.
മയങ്ങാനുള്ള മരുന്ന് നൽകിയ ശേഷം ഇയാളെ ജനറൽ ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. കുണ്ടന്നൂരിൽ പ്രവർത്തനം തുടങ്ങിയ പുതിയ മാളിലെ ജീവനക്കാരനാണ്. ആക്രമണ കാരണം എന്താണ് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.