ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം: സമരം ശക്തമാക്കുമെന്ന് ഐ.എം.എ
text_fieldsതിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കു നേരെയുള്ള കൈയേറ്റത്തിൽ കുറ്റക്കാർക്കെതിരെ നടപടി വൈകിയാൽ സ്വകാര്യ,സർക്കാർ ആശുപത്രികളിലെ ഒ.പി ബഹിഷ്‌കരിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ).
മാവേലിക്കര സർക്കാർ ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വൈകുന്നതോടെയാണ് ഐ.എം.എ നിലപാട് കടുപ്പിച്ചത്. ഐഎഎ പ്രസിഡന്റ് ഡോ. പി ടി സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രതിനിധികൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഇതിന് പുറമെ സംസ്ഥാന പൊലീസ് മേധാവിക്കും പരാതി കൈമാറുമെന്ന് ഐ.എം.എ പ്രസിഡന്‍റ് ഡോ. പി ടി സക്കറിയ അറിയിച്ചു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരനെ സംരക്ഷിക്കുകയാണ്. കോവിഡ് ആശങ്കകൾക്ക് നടുവിൽ ജീവൻ പണയപ്പെടുത്തി സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്ക് സർക്കാർ അടിയന്തര നിയമ നടപടികൾ ഉറപ്പാക്കണമെന്നും ഐ.എം.എ നേതൃത്വം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.