പൊയിലൂരിൽ മദ്റസ അധ്യാപകർക്കുനേരെ അക്രമം; പിന്നിൽ ആർ.എസ്.എസ് സംഘമെന്ന് ആരോപണം
text_fieldsപാനൂർ: പൊയിലൂരിൽ മദ്റസ അധ്യാപകർക്കുനേരെ കല്ലേറ് നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. കൊളവല്ലൂർ പൊലീസിൽ പരാതി നൽകി. പൊയിലൂർ തഅലീമു സ്വിബ്യാൻ മദ്റസയിലെ അധ്യാപകരായ കോഴിക്കോട് കൊടുവള്ളിയിലെ ജുറൈജ് റഹ്മാനി, കൊണ്ടോട്ടിയിലെ ഷബീർ ഹുദവി, ഹാമിദ് കോയ എന്നിവർക്ക് നേരെയാണ് കല്ലേറുണ്ടായത്.
ബുധനാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. മദ്റസയിൽനിന്ന് ഭക്ഷണം കഴിക്കാൻ പോയതായിരുന്നു മൂവരും. ആർ.എസ്.എസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് മുസ്ലിം ലീഗ് നേതൃത്വം കുറ്റപ്പെടുത്തി. പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ് ആവശ്യപ്പെട്ടു.
സി.പി.എം പാനൂര്‍ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, പൊയിലൂര്‍ ലോക്കല്‍ സെക്രട്ടറി വി എം ചന്ദ്രന്, ഏരിയ കമ്മിററിയംഗം എ രാഘവന്, ഇന്ത്യന്‍ നാഷണല്‍ ലീഗ് കുത്തുപറമ്പ് മണ്ഡലം ജനറല്‍ സെക്രട്ടറി കെ പി യൂസഫ്, വൈസ് പ്രസിഡന്റ് മൊയ്തു പത്തായത്തില്, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി പി കെ ഷാഹുല്‍ ഹമീദ് എന്നിവര്‍ മദ്റസയിലെത്തി അധ്യാപകരെ സന്ദര്‍ശിച്ചു. മേഖലയില്‍ വര്‍ഗീയ കലാപമുണ്ടാക്കി രാഷ്ട്രീയ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ആര്‍എസ്എസ് - ബിജെപി നടത്തുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ഒന്നിച്ചു അണിനിരക്കണമെന്ന് സി.പി.എം പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
ഉസ്താദുമാർക്കുനേരെ ഉണ്ടായ ആക്രമണങ്ങളിൽ പൊയിലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. നാടിെൻറ സമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് വി. വിപിൻ അധ്യക്ഷത വഹിച്ചു.
സംഭവത്തിൽ ആർ.എസ്.എസിനോ സംഘ്പരിവാർ സംഘടനകൾക്കോ പങ്കില്ലെന്ന് ബി.ജെ.പി ജില്ല സെക്രട്ടറി വി.പി. സുരേന്ദ്രൻ പറഞ്ഞു. അക്രമം കാണിച്ചത് പാർട്ടിയിൽനിന്ന് പുറത്തുപോയവരാണ്. പൊലീസ് കൃത്യമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.