കന്യാസ്ത്രീകൾക്ക് നേരെ അക്രമം: ആർ.എസ്.എസിെൻറ ഫാഷിസ്റ്റ് സ്വഭാവത്തിന് ഉദാഹരണം -പിണറായി
text_fieldsനാദാപുരം: രാജ്യത്ത് മതനിരപേക്ഷതയും ഭരണഘടനയും തകർക്കാൻ സംഘ്പരിവാർ ശക്തികൾ ശ്രമിക്കുമ്പോൾ അതിനെ സഹായിക്കുന്ന നിലപാടാണ് കോൺഗ്രസ് എന്നും സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.എസ്.എസിെൻറ ഫാഷിസ്റ്റ് സ്വഭാവം അവസാനിച്ചിട്ടില്ല. അതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് െട്രയിനിൽ കന്യാസ്ത്രീകൾ ആക്രമിക്കപ്പെട്ടത്. നേരത്തെ മുസ്ലിം മത വിഭാഗക്കാരും ക്രൂരമായ ആക്രമണത്തിനിരയായി. സഞ്ചാരസ്വാതന്ത്ര്യംപോലും ആർ.എസ്.എസ് അജണ്ടയിേലക്ക് മാറുന്ന കാഴ്ചയാണ് രാജ്യത്ത്. നടപടിയെടുക്കേണ്ട പൊലീസ് ഇവരുടെ കൂട്ടമായി മാറുകയാണ്.
ദേശീയ തലത്തിൽതന്നെ ഏറ്റവും പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നത്. മതനിരപേക്ഷത സംരക്ഷിക്കാൻ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമായത് കൊണ്ടാണ് ജനകീയ അടിത്തറ വിപുലമായതും ജനം എൽ.ഡി.എഫിനെ തെരഞ്ഞെടുക്കാൻ തയാറായിനിൽക്കുന്നതും. പുറമേരിയിൽ നാദാപുരം, വടകര, കുറ്റ്യാടി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭത്തിന് ഇടതുപക്ഷം തീരുമാനിച്ചു. കെ.പി.സി.സി യോഗം ചേർന്ന് കോൺഗ്രസ് ഇതിനെ തുരങ്കം വെക്കുകയാണ് ചെയ്തതെന്നും പിണറായി ആേരോപിച്ചു.
ചടങ്ങിൽ പി. ഗവാസ് അധ്യക്ഷത വഹിച്ചു. സി.പി.എം പോളിറ്റ്ബ്യൂറോ മെംബർ എളമരം കരീം, സി.പി.ഐ ആക്ടിങ് െസക്രട്ടറി സത്യൻ മൊകേരി, ഷെയ്ഖ് പി. ഹാരിസ്, എൻ.കെ. അബ്ദുൽ അസീസ്, മുഹമ്മദ് ഇഖ്ബാൽ, മുക്കം മുഹമ്മദ്, സ്ഥാനാർഥികളായ ഇ.കെ. വിജയൻ, കെ. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, മനയത്ത് ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.കെ. ദിനേശൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.