ഇനിയും മായ്ക്കാത്ത ആ അവസാന സന്ദേശം
text_fieldsപഠനത്തിൽ ജൂനിയറായിരുന്നെങ്കിലും സംഗീതത്തിൽ എന്നും എെൻറ ‘സീനിയറാ’യിരുന്നു ബാ ലു. ഞാൻ സിനിമരംഗത്ത് എത്തുന്നതിന് എത്രയോ മുമ്പുതന്നെ ബാലു ആ രംഗത്ത് സജീവമായിരുന്നു. 17ാം വയസ്സിൽതന്നെ സംഗീതസംവിധായകെൻറ കുപ്പായമണിയുകയെന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാലത്ത് അതു തെളിയിക്കുകയായിരുന്നു ബാലഭാസ്കർ. യൂനിവേഴ്സിറ്റി കോളജിനും ബാലഭാസ്കറിനും ഒരിക്കലും മറക്കാൻ പറ്റാത്ത കാലഘട്ടമാണ് 1994 മുതൽ ’99 വരെ. ഞാൻ എം.എക്ക് യൂനിവേഴ്സിറ്റി കോളജിൽ പഠിക്കുേമ്പാഴാണ് ബാലുവിെൻറ നേതൃത്വത്തിൽ ‘കൺഫ്യൂഷൻ’ എന്ന ബാൻഡ് നിലവിൽ വരുന്നത്. അതുവരെ ഫ്യൂഷൻ സംഗീതം അത്ര പ്രചാരമല്ലാതിരുന്ന കാമ്പസുകളിൽ അതു പുത്തൻ തരംഗമാകുകയായിരുന്നു. ആ സംഘത്തിെൻറ അർപ്പണബോധം അത്ഭുതപ്പെടുത്തുന്നതായിരുന്നു.
പഠനസമയം കഴിഞ്ഞ് കോളജ് കേന്ദ്രീകരിച്ചാണ് ആ ഗ്രൂപ് വളർന്നത്. ആ ഗ്രൂപ്പിനൊപ്പം കോളജും ചേർന്നു. അവർക്കാവശ്യമായ സൗകര്യങ്ങളൊക്കെയൊരുക്കി പൂർവവിദ്യാർഥി സംഘടനയായ ‘സംസ്കാര’യും സജീവമായി. ചെറുപ്രായത്തിൽതന്നെ യേശുദാസിനെകൊണ്ട് സ്വന്തം പാട്ട് പാടിപ്പിക്കാൻ കഴിഞ്ഞ ബാലു എന്നും ഞങ്ങൾക്ക് വിസ്മയമായിരുന്നു. പാട്ടിെൻറ റെക്കോഡിങ്ങ് കഴിഞ്ഞ് ബാലു മടങ്ങിവരുന്നതും കാത്ത് ഞങ്ങൾ ഇരിക്കുമായിരുന്നു. അവൻ തെൻറ അനുഭവങ്ങളിൽ വാചാലനാകുേമ്പാൾ ഞങ്ങൾ അത്ഭുതംകൂറുന്ന ശ്രോതാക്കളായി. അതായിരുന്നു ബാലു. സദസ്സിനെ എന്നും കൈയിലെടുക്കാൻ അവനു കഴിഞ്ഞിരുന്നു. വയലിനിെൻറ തന്ത്രികളിൽ വിരൽത്തുമ്പുകൊണ്ട് മാസ്മരികത സൃഷ്ടിക്കാൻ അവനെന്നും സാധിച്ചിരുന്നു.
സംഗീതത്തിൽ തികച്ചും അച്ചടക്കവും സമർപ്പണവുമായിരുന്നു ബാലുവിെൻറ മുഖമുദ്ര. നേതൃപാടവമായിരുന്നു ബാലുവിെൻറ മറ്റൊരു കഴിവ് . സൗത്ത് സോൺ, നാഷനൽ യൂത്ത് ഫെസ്റ്റിവലുകളിൽ പെങ്കടുക്കാൻ കേരളസർവകലാശാല ടീം പോകുേമ്പാൾ പലപ്പോഴും ബാലുവിെൻറ നിർദേശങ്ങളാണ് ഫലം കണ്ടിട്ടുള്ളത്. ഒരു പാട്ടിെൻറ റെക്കോഡിങ് ഞാൻ നേരിൽ കാണുന്നതും കൺഫ്യൂഷൻ ആൽബത്തിെൻറ റെക്കോഡാണ്. അന്നത് തികച്ചും അത്ഭുതമായിരുന്നു. ആ ആൽബം പുറത്തിറക്കാൻ അവർ അനുഭവിച്ച യാതനകൾ മറക്കാനാകുന്നതല്ല. ബാലുവിെൻറ സംഗീതം എന്നും വ്യത്യസ്തമായിരുന്നു. ഒരു ഒഴുക്കുണ്ടായിരുന്നു അതിന്. അതിൽ സൗഹൃദത്തിെൻറ, സ്നേഹത്തിെൻറ, സന്തോഷത്തിെൻറ എല്ലാ ചേരുവകളുമുണ്ടായി. പിന്നെ ലാളിത്യവും. അതാണ് ലോകോത്തര സംഗീതജ്ഞൻമാർക്കൊപ്പം എത്താനും വേദി പങ്കിടാനുമൊക്കെ അവനു കാരണമായതും.
പുത്തൻ തലമുറയുടെ സംഗീതാസ്വാദനത്തിൽ കാര്യമായ മാറ്റം വരുത്തിയതും ആ ബാൻഡാണ്. സൗഹൃദങ്ങൾ എന്നും കാത്തുസൂക്ഷിക്കാൻ അവനു സാധിച്ചിരുെന്നന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ‘സെപ്റ്റംബർ 25നു ശേഷം തിരുവനന്തപുരത്ത് വരുേമ്പാൾ കാണാം അണ്ണാ’ എന്ന സന്ദേശമാണ് അവേൻറതായി ഒടുവിൽ എനിക്ക് ലഭിച്ചത്. ആ സന്ദേശം ഞാൻ ഇതുവരെ ഡിലീറ്റ് ചെയ്തിട്ടില്ല. ആ കൂടിക്കാഴ്ച ഇങ്ങനെയായിരിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയതുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.