വിമാനാപകടത്തിന് പിന്നാലെ ദുരന്തമുഖത്തേക്ക് വി.െഎ.പി പട
text_fieldsകരിപ്പൂർ: വിമാനാപകടത്തിനു പിന്നാലെ ശനിയാഴ്ച ദുരന്ത മുഖത്തേക്ക് വി.െഎ.പി പട. രാവിലെ മുതൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാരടക്കം അപകട സ്ഥലത്തേക്ക് 'കുതിച്ചെത്തി'.
കെണ്ടയ്ൻമെൻറ് സോണായതിനാൽ വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. േകന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അതിരാവിലെ തന്നെ വിമാനത്താവളത്തിലും അപകടസ്ഥലത്തും എത്തി. പിന്നാലെ കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയും സ്ഥലം സന്ദർശിച്ചു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, ടി.പി. രാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ തുടങ്ങിയവർ രാവിലെ പത്തോടെ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ എത്തി. മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽ കുമാർ, കെ.ടി. ജലീൽ എന്നിവർ നേരത്തെ തന്നെ എത്തിയിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, െക.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഉച്ചയോടെ സന്ദർശിച്ചു.
എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, എം.കെ. രാഘവൻ, രമ്യ ഹരിദാസ്, എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, പി. ഉബൈദുല്ല, എ.പി. അനിൽകുമാർ, പി.െക. ബഷീർ, പി. അബ്ദുൽ ഹമീദ്, പാറക്കൽ അബ്ദുല്ല, വി.ടി. ബൽറാം, മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ, െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എ.പി. അബ്ദുൽ വഹാബ്, എയർ ഇന്ത്യ ചെയർമാൻ ആൻഡ് എം.ഡി രാജീവ് ബൻസാൽ തുടങ്ങി നിരവധി പേരും വിമാനത്താവളവും അപകടസ്ഥലവും സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.