മലപ്പുറത്തിനുള്ള പിറന്നാൾ സമ്മാനം വൈറലായി; ഒരുക്കിയത് ബാലുശ്ശേരി സ്വദേശി
text_fieldsമലപ്പുറം: ‘ബേജാറില്ലാത്ത സുജായിമാർ, കാക്കാെൻറ കുട്ടി ചെല്ല്, ചൊർക്ക്, ഉസാറാക്കണട്ടാ, ജ്ജ് ഒലത്തും’ ... മലപ്പുറത്തിന് 51 വയസ്സ് തികഞ്ഞ ചൊവ്വാഴ്ച സാമൂഹിക മാധ്യമങ്ങളിൽ വൈറലായ പോസ്റ്ററിലെ വാക്കുകളാണിവ. ഇതിന് പുറമെ മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ, കേരളത്തിെൻറ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ തുടങ്ങിയവരും പോസ്റ്ററിൽ തലയുയർത്തി നിൽക്കുന്നു.
ജില്ലയുടെ മനസ്സും മണ്ണും അറിഞ്ഞ പോസ്റ്റർ തയാറാക്കിയത് കോഴിക്കോട് ബാലുശ്ശേരി അവിടനല്ലൂർ സ്വദേശി അരോഷ് തേവടത്തിലാണ്. മലപ്പുറത്തുകാരും ജില്ലയെ സ്നേഹിക്കുന്നവരും സാമൂഹികമാധ്യമങ്ങളിൽ ഇത് സ്റ്റാറ്റസാക്കിയും ഷെയർ ചെയ്തും പ്രചരിപ്പിച്ചു. ജില്ലയുടെ തനത് സംസ്കാരവും ഭക്ഷണരീതിയും വിനോദസഞ്ചാര കേന്ദ്രങ്ങളും ഫുട്ബാൾ പ്രേമവും കലാരൂപങ്ങളും ഇതിൽ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ട് പടക്കം നിറച്ച ഭക്ഷണം കഴിച്ച ആന ചെരിഞ്ഞ സംഭവത്തിൽനിന്നാണ് ഈ ആലോചന വന്നതെന്ന് അരോഷ് പറയുന്നു. ജില്ലക്ക് പിന്തുണയുമായി ഇൻസ്റ്റഗ്രാമിൽ ഹാഷ്ടാഗ് ആരംഭിച്ചു. തുടർന്നാണ് മലപ്പുറത്തിെൻറ പിറന്നാൾ ദിനത്തിൽ പോസ്റ്റർ തയാറാക്കണമെന്ന് തീരുമാനിച്ചത്. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളുടെ പിറന്നാൾ ദിനത്തിൽ പോസ്റ്ററുകൾ തയാറാക്കിയിരുന്നു. അതിനേക്കാൾ പ്രചാരം മലപ്പുറത്തുനിന്ന് ലഭിച്ചതായും അരോഷ് പറയുന്നു.
പോസ്റ്റർ തയാറാക്കാൻ സഹായിച്ച രണ്ട് പേരുണ്ട് -മലപ്പുറം കോട്ടപ്പടി സ്വദേശി അമീനും കോട്ടക്കൽ സ്വദേശി ആസിമ സാദിഖും.
ഇവരാണ് വാക്കുകൾ ‘മലപ്പുറം ഭാഷ’യിലേക്ക് മാറ്റിയതും പ്രധാന സ്ഥലങ്ങൾ കണ്ടുപിടിക്കാൻ സഹായിച്ചതും. ബംഗളൂരുവിൽ ഫഞ്ചർ ഷോപ്പ് എന്ന സ്ഥാപനത്തിൽ ഡിസൈനറായ അരോഷ് സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്നത് ‘ഡൂഡിൽ മുനി’ എന്നാണ്.
എറണാകുളം തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽനിന്ന് എം.എഫ്.എ പാസായി. ഏഴു വർഷത്തോളം സ്റ്റാർക്ക്, ഒഗൽവി മേതർ തുടങ്ങിയ കമ്പനികളിൽ ജോലി ചെയ്തു. തുടർന്ന് സുഹൃത്ത് സുരേഷ് രാമകൃഷ്ണനൊപ്പം നാലുവർഷം മുമ്പാണ് ഫഞ്ചർ ഷോപ്പ് തുടങ്ങിയത്. രാഘവൻ, ശൈലജ എന്നിവരാണ് മാതാപിതാക്കൾ. ഇതേ സ്ഥാപനത്തിൽ ഡിസൈനറായ സിനു രാജേന്ദ്രനാണ് ഭാര്യ. ഒരു മാസം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.