കാഴ്ചബംഗ്ലാവിലെ മുതല മുട്ടയിട്ടു; ആൺ സഹായമില്ലാതെ
text_fieldsസാൻജോസ്: വടക്കേ അമേരിക്കൻ രാജ്യമായ കോസ്റ്ററീകയിലെ കാഴ്ചബംഗ്ലാവിലെ മുതല ആൺ സഹായമില്ലാതെ മുട്ടയിട്ടു. മുതലയിട്ട മുട്ടയിലെ ഭ്രൂണം 99.9ശതമാനവും ജനിതകമായി മാതാവായ മുതലയുമായി സാമ്യം പുലർത്തുന്നതാണ്. ആൺവർഗത്തിന്റെ സഹായമില്ലാതെ പ്രത്യുൽപാദനം നടക്കുന്ന പ്രക്രിയ മുതലകളിൽ അത്യപൂർവമാണെന്ന് യു. സിലെ വിർജിനിയ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടും സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെയും ഗവേഷകർ പറയുന്നു.
രണ്ടാം വയസ്സിൽ കാഴ്ചബംഗ്ലാവിലെത്തിയ മുതലക്ക് പതിനാറുവർഷമായി മറ്റു മുതലകളുമായി സഹവാസമില്ല. 14 മുട്ടകളാണിട്ടത്. അതിൽ ഒന്ന് ചാപിള്ളയാണെങ്കിലും പൂർണ വളർച്ചയെത്തിയ ഭ്രൂണമായി മാറിയിരുന്നു. രണ്ടു ദശാബ്ദമായി ഇത്തരത്തിലുള്ള പ്രത്യുൽപാദന രീതികളെ കുറിച്ച് പഠിച്ച് വരുകയാണ് ഗവേഷകർ. പക്ഷികൾ, പല്ലികൾ, പാമ്പുകൾ ചില മത്സ്യങ്ങൾ എന്നിവ ഇത്തരം പ്രത്യുൽപാദനം നടത്താറുണ്ട്.
ദിനോസറുകൾക്ക് ഇത്തരത്തിൽ സ്വയം പ്രത്യുൽപാദനം നടത്താനുള്ള കഴിവുണ്ടായിരുന്നു. ഇത്തരത്തിൽ പരിണാമത്തിലെ പൂർവികനിൽ നിന്നുള്ള സ്വഭാവം പകർന്നു കിട്ടിയതാവാം ഇതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.