കോഴിക്കോട് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു
text_fieldsകോഴിക്കോട്: ആനയാംകുന്ന് വി.എം.എച്ച്.എം.എച്ച്.എസ്.എസിലുണ്ടായ പനി എച്ച്1 എൻ1 ആണെന്ന് സ്ഥിരീകരിച്ചു. പരിശോധ ന നടത്തിയ മുഴുവൻ പേർക്കും അസുഖം സ്ഥിരീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. ഏഴു പേർക് കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ അധ്യാപികയാണ്. ഭയപ്പെടേണ്ട സാഹചര്യമില്ല. ചുമ, തുമ്മൽ എന്നിവ വഴിയാണ് ര ോഗം പടരുന്നത് എന്നതിനാൽ അസുഖമുള്ളവർ പരമാവധി വീട്ടിൽ വിശ്രമിക്കണമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പു നൽകി.
എ.ഡി.എം ഡോ. ആശദേവിയുടെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച സ്കൂളും പ്രദേശവും സന്ദർശിച്ചു. ഇതിെൻറ ഭാഗമായി സ്കൂൾ കേന്ദ്രീകരിച്ച് വ്യാഴാഴ്ച മെഡിക്കൽ സംഘത്തിെൻറ നേതൃത്വത്തിൽ രാവിലെ 10 മണി മുതൽ മെഡിക്കൽ ക്യാമ്പ് നടത്തും. പനി ബാധിച്ച മേഖലയിലെ വിദ്യാർഥികളടക്കം മുഴുവൻ പേരും ക്യാമ്പിലെത്തണമെന്ന് എ.ഡി.എം നിർദേശം നൽകി. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് എ.ഡി.എം സ്കൂളിലെത്തിയത്. പ്രധാനാധ്യാപകൻ ഇൻ ചാർജിനോട് വിവരങ്ങൾ ആരാഞ്ഞു. തുടർന്ന് പനി ആദ്യം ബാധിച്ച കുട്ടികളുള്ള പത്താം ക്ലാസ് ഇ ക്ലാസ്മുറിയും പരിസരവും പരിശോധിച്ചു. നേരേത്ത ഹൈസ്കൂൾ വിദ്യാർഥികൾക്കിടയിലാണ് പനി പടർന്നിരുന്നത്. എ
ന്നാൽ, യു.പിയിൽ ആറാം ക്ലാസിലെ 13 വിദ്യാർഥികളും പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. ഇതോടെ പനിബാധിതരുടെ എണ്ണം 200ലേറെ എത്തിയതായി റിപ്പോർട്ട് ചെയ്തു. ജനുവരി ഒന്നു മുതലാണ് പകർച്ചപ്പനി പടർന്നത്. ക്ലാസുകളിൽ വിദ്യാർഥികൾ പനി മൂലം ഹാജരാകാത്തത് ആരോഗ്യവകുപ്പിൽ അറിയിച്ചില്ലെന്ന ആക്ഷേപം നാട്ടുകാർ ഉന്നയിച്ചു. പകർച്ചപ്പനിയെ തുടർന്ന് സ്കൂളിന് വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധി നൽകിയിരിക്കയാണ്. അതേസമയം, തൊട്ടടുത്ത ഗവ. എൽ.പി സ്കൂളിനും അവധി നൽകണമെന്ന് ഡി.എം.ഒയുടെയും പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദിെൻറയും നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ആവശ്യം ഉന്നയിച്ചു. എ.ഡി.എം ഡോ. ആശദേവിയോെടാപ്പം, മെഡിക്കൽ ഓഫിസർ ഡോ. സജ്ന, ഹെൽത്ത് ഇൻസ്പെക്ടർ സജി വർഗീസ്, എ.എസ്.ഐ അസൈൻ, വി.ഇ. ഗഫൂർ മോൻ, ഇസ്ഹാഖ് എന്നിവരുമുണ്ടായിരുന്നു.
ക്ലാസിൽ ഒറ്റ ദിവസം 13 കുട്ടികൾ ഹാജരാകാത്തത് അധ്യാപിക അന്വേഷിച്ചില്ലെന്ന് പരാതി
മുക്കം: ആറാം തരം എ ക്ലാസിൽ മാത്രം ഒരു ദിവസം 13 കുട്ടികൾ അവധിയായിട്ടും ക്ലാസ് അധ്യാപികയോ മറ്റുള്ളവരോ അന്വേഷിച്ചില്ലെന്ന് ആക്ഷേപം. സ്കൂളിലെ വെള്ളം കുടിച്ചവർക്കാണ് പനിയെന്ന് കുട്ടികൾ ഓരോരുത്തരും പറയുന്നു. സ്കൂൾ അധികൃതർ ഇക്കാര്യം ആരോഗ്യവകുപ്പിനെ ഇതുവരെ അറിയിച്ചിട്ടില്ലത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.