വെർച്വൽ ആൾപോരാട്ടം ഇന്ന്
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണികൾ സംഘടിപ്പിക്കുന്ന വെബ് റാലികൾ ശനിയാഴ്ച നടക്കും. ഇടതുമുന്നണിയുടേത് വൈകീട്ട് ആറിനും യു.ഡി.എഫിേൻറത് ഉച്ചക്ക് 12 നുമാണ്. കോവിഡ് നിയന്ത്രണം മൂലം വലിയ റാലികൾക്ക് വിലക്കുള്ളതിനാലാണ് വെബ് റാലി നടത്തുന്നത്.
എല്‍.ഡി.എഫ് സര്‍ക്കാറിെൻറ അഴിമതിക്കും ജനദ്രോഹനടപടികള്‍ക്കും വികസനവിരുദ്ധ മനോഭാവത്തിനുമെതിരായാണ് യു.ഡി.എഫ് വെർച്വൽ റാലി സംഘടിപ്പിക്കുന്നെതന്ന് കൺവീനർ എം.എം. ഹസൻ അറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
ഇടതുമുന്നണി നിലപാടുകളും വികസന നേട്ടങ്ങളും വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ റാലി ഉദ്ഘാടനം ചെയ്യുമെന്ന് കൺവീനർ എ. വിജയരാഘവൻ അറിയിച്ചു. എല്ലാ വാർഡ് കേന്ദ്രത്തിലും പ്രസംഗങ്ങൾ തത്സമയം കാണാം. സമൂഹമാധ്യമങ്ങൾ വഴിയും പ്രസംഗങ്ങൾ കാണാം. കുറഞ്ഞത് 50 ലക്ഷം പേർ അണിനിരക്കുമെന്ന് അദ്ദേഹം പറഞ്ഞു. വെബ് റാലി fb.com/ldfkeralam, fb.com/cpimkerala എന്നീ ഫേസ്ബുക്ക് പേജുകളിലും youtube.com/cpimkeralam എന്ന യൂട്യൂബ് ചാനലിലും തത്സമയം ലഭ്യമാകും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.