തെരുവുനായ്ക്കളിൽ വൈറസ് രോഗം; ആശങ്കയോടെ ജനം
text_fieldsമേലാറ്റൂർ: തെരുവുനായ്ക്കളിൽ വൈറസ് രോഗം പടരുന്നതായി ആശങ്ക. കഴിഞ്ഞ ദിവസം പട്ടിക്കാട് പള്ളിക്കുത്ത് പ്രദേശത്ത് കരുവം പാറയിലാണ് തെരുവുനായയിൽ കനയ് ഡിസ്റ്റംമ്പർ എന്ന വൈറസ് രോഗം കണ്ടെത്തിയത്.
അരക്ക് താഴേ തളർന്ന നിലയിൽ കണ്ട തെരുവുനായയെ ചികിത്സക്ക് വിധേയമാക്കിയപ്പോഴാണ് വൈറസ് രോഗമുള്ളതായി കണ്ടത്. തലച്ചോറിനെയാണ് ഇത് ബാധിക്കുന്നത്.
അപസ്മാരം പോലെ വിറയലും മറ്റുമാണ് ലക്ഷണങ്ങൾ. എന്നാൽ ഇത് നായ്ക്കളിൽ സാധാര കണ്ടുവരാറുള്ള രോഗമാണെന്നും മനുഷ്യർക്കൊ മറ്റു ജീവജാലങ്ങൾക്കോ പകരാൻ സാധ്യതയില്ലെന്നും വെറ്റിറിനറി ഡോക്ടർ പറഞ്ഞു.
നാട്ടൊരുമ പൗരാവകാശ സമിതി പ്രസിഡൻറ് സി.എൻ. മുസ്തഫ പളളിക്കുത്ത് ലയൺസ് ക്ലമ്പ് ഭാരവാഹികളായ കെ.വി. മോഹൻദാസ്, റിൻഷാദ് തോണിക്കര എന്നിവർ ചേർന്നാണ് നായക്ക് പരിചരണം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.