Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഷ്ണുജയുടെ മരണം:...

വിഷ്ണുജയുടെ മരണം: ഭർത്താവ് പ്രഭിനെ ആരോഗ്യവകുപ്പിൽനിന്ന് സസ്പെൻഡ് ചെയ്തു

text_fields
bookmark_border
വിഷ്ണുജയുടെ മരണം: ഭർത്താവ് പ്രഭിനെ ആരോഗ്യവകുപ്പിൽനിന്ന് സസ്പെൻഡ് ചെയ്തു
cancel

പൂ​ക്കോ​ട്ടും​പാ​ടം (മ​ല​പ്പു​റം): സൗ​ന്ദ​ര്യം പോ​രെ​ന്നതടക്കം ഭർതൃ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ ആരോഗ്യവകുപ്പിൽനിന്ന് സസ്പെൻഡ് ചെയ്തു. എളങ്കൂരിലെ വിഷ്ണുജയുടെ മരണത്തിൽ ഭർത്താവ് മ​ഞ്ചേ​രി എ​ള​ങ്കൂ​ർ സ്വ​ദേ​ശി പ്രഭിനെയാണ് സസ്പെൻഡ് ചെയ്തത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായിരുന്ന ഇയാൾ ഇപ്പോൾ ജയിലിലാണ്.

ബി​രു​ദ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ഷ്ണു​ജ എ​ച്ച്.​ഡി.​സി കോ​ഴ്സ് ക​ഴി​ഞ്ഞ് പി.​എ​സ്.​സി പ​രി​ശീ​ല​ന​ം നടത്തവെയായിരുന്നു വിവാഹം. ഒ​ന്ന​ര വ​ർ​ഷ​ത്തെ വി​വാ​ഹ​ജീ​വി​ത​ത്തി​ലു​ട​നീ​ളം നി​ര​ന്ത​ര പീ​ഡ​ന​ം സഹിച്ചാണ് വി​ഷ്ണു​ജ ഒ​ടു​വി​ൽ ജീവനൊടുക്കിയത്. ജോ​ലി​യി​ല്ലെ​ന്നും സൗ​ന്ദ​ര്യം കു​റ​വാ​ണെ​ന്നും തടി കുറവാണെന്നുമടക്കം പറഞ്ഞായിരുന്നു ഭർത്താവിന്‍റെ പീഡനം.

സ്ത്രീ​ധ​ന​മാ​യി ല​ഭി​ച്ച സ്വ​ർ​ണം പോ​രെ​ന്ന് പ​റ​ഞ്ഞ് പ്ര​ഭി​ൻ പ​ല ത​വ​ണ മകളെ ഉ​പ​ദ്ര​വി​ച്ചിട്ടുണ്ടെന്ന് പിതാവ് വാസുദേവൻ പറയുന്നു. ബൈ​ക്കി​ൽ കൂ​ടെ കൊ​ണ്ടു​പോ​കാ​റി​ല്ലാ​യി​രു​ന്നു. ശാ​രീ​രി​ക​പീ​ഡ​ന​വും ഏ​റ്റി​ട്ടു​ണ്ട്. വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​ന്ന​ര വ​ർ​ഷ​മാ​യെ​ങ്കി​ലും വി​ഷ്ണു​ജ സ്വ​ന്തം വീ​ട്ടി​ൽ വ​ന്ന് താ​മ​സി​ച്ചി​രുന്നില്ല.

കടുത്ത പീഡനമാണ് വിഷ്ണുജ നേരിട്ടതെന്നും ഫോണിലൂടെ വിഷ്ണുജയെ പ്ര​ഭി​ൻ നിരീക്ഷിച്ചിരുന്നെന്നും കൂട്ടുകാരി വെളിപ്പെടുത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:domestic violenceVishnuja Death
News Summary - Vishnuja Death: husband suspended from Job
Next Story