വിഷു കൈനീട്ടവുമായി മന്ത്രിയും ആശുപത്രി ജീവനക്കാരും; മനംനിറഞ്ഞ് ഐസൊലേഷൻ വാർഡിലെ കുട്ടികൾ
text_fieldsതിരുവനന്തപുരം: വിഷുക്കാലം കുട്ടികളെ സംബന്ധിച്ച് ഏറെ സന്തോഷം നിറഞ്ഞതാണ്. പക്ഷെ കോവിഡ് 19െൻറ പശ്ചാത്തലത്തില് ആശുപത്രിയില്‍ കഴിയുന്ന കുട്ടികള്‍ക്ക് എന്ത് ചെയ്യാന്‍. കോവിഡ് 19 ബാധിച്ച് എസ്.എ.ടി ആശുപത്രി ഐസൊലേഷനില്‍ ചികിത ്സയില്‍ കഴിയുന്ന സഹോദരങ്ങളായ എട്ട്, 13 വയസ്സുള്ള കുട്ടികള്‍ക്ക് വേറിട്ട വിഷു ആഘോഷം ഒരുക്കിയിരിക്കുകയാണ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രി ജീവനക്കാര്‍. ഐസൊലേഷന്‍ മുറിയില്‍ കുട്ടികള്‍ക്ക് വിഷുക്കണി ഒരുക്കുകയും പുതുവസ്ത്രങ്ങളും പായസവും മധുര പലഹാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു.
വ്യക്തിഗത സുരക്ഷ ഉപകരണങ്ങള്‍ അണിഞ്ഞാണ് ജീവനക്കാര്‍ കുട്ടികൾക്കൊപ്പം വിഷു ആഘോഷിച്ചത്. ആശംസകളുമായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കൂടിയെത്തിയതോടെ അവര്‍ക്ക് സന്തോഷമായി. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന കുട്ടികളുമായി മന്ത്രി സംവദിച്ചത്.
അമ്മയുടെയും കുട്ടികളുടെയും സന്തോഷത്തില്‍ മന്ത്രി പങ്കുചേരുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. ആ വാര്‍ഡില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാരുമായും നഴ്‌സുമാരുമായും മന്ത്രി സംസാരിക്കുകയും കുട്ടികളുടെ ആരോഗ്യനില മനസിലാക്കുകയും ചെയ്തു.
കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ട എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും മന്ത്രി പ്രശംസിച്ചു. ഈ വര്‍ഷത്തെ വിഷു ആഘോഷം കോവിഡ് വ്യാപന നിയന്ത്രണത്തില്‍ ഏര്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തകർക്ക് സമ്മാനിക്കുന്നതായി മന്ത്രി പറഞ്ഞു. എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, മെഡിക്കല്‍ കോളജ് ആശുപത്രി ആര്‍.എം.ഒ ഡോ. മോഹന്‍ റോയ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.