കണിക്കൊന്നയല്ലേ...വിഷുക്കാലമല്ലേ...
text_fieldsവീട്ടുവളപ്പിൽ ഞാൻ നട്ടുവളർത്തിയ ഒരു ചെറിയ കൊന്നമരം ആദ്യമായി പൂത്തുലഞ്ഞ് നിൽക ്കുന്നത് കണ്ടപ്പോൾ കൗതുകത്തോടെ നോക്കിനിന്നു. പൂത്തുലഞ്ഞു നിൽക്കുന്ന കൊന്നപ്പൂക ്കൾ എന്നോടു മന്ദഹസിക്കുന്നതായി തോന്നി. അതിനടുത്തു ചെന്ന് പൂക്കളെ സമ്മാനിച്ച ആ ചെ റിയ കൊന്നമരത്തിനെ സന്തോഷം െകാണ്ട് തൊട്ടുതലോടിക്കൊണ്ടിരുന്നു. ഒരമ്മ ആദ്യത്തെ കൺമണിയെ കാണുേമ്പാഴുണ്ടാകുന്ന സന്തോഷത്തോടെ. കവി അയ്യപ്പപ്പണിക്കരുടെ ഒരു കവിതാ ശകലം ഓർമയിൽ വന്നപ്പോൾ കൊന്നമരത്തിനടുക്കൽ ചെന്ന് ചൊല്ലിക്കൊണ്ടിരുന്നു:
‘കണിക്കൊന്നയല്ലേ
വിഷുക്കാലമല്ലേ
പൂക്കാതിരിക്കാൻ എനിക്കാവതില്ല.’
കേരളത്തിലെ കൊയ്ത്തുത്സവമാണ് ഓണം. എന്നാൽ, കാർഷികോത്സവമാണ് വിഷു. മലയാള മാ സം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. അടുത്ത ഒരു കൊല്ലത്തെ ഫലത്തെ കുറിച്ചും ഇക്കാ ലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ് ഇതിന് പറയുക. കേരളത്തിൽ മാത്രമല് ല അയൽസംസ്ഥാനങ്ങളിൽ അതിർത്തിയോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘേ ാഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. അസമിൽ ‘ബിഹു’ ആണ്.
പഞ്ചാംഗ പ്രകാരമുള്ള വർഷാരംഭമാണ് ഈ ദിനം. കേരളത്തിൽ നമ്മൾ വിഷു ആഘോഷിക്കുന്നത് കണിവെച്ചാണ് -വിഷുക്കണി. വിഷുക്കണി കണ്ടു കഴിഞ്ഞാൽ മുതിർന്ന ആളുകൾ വീട്ടിൽ തന്നെയുള്ള ചെറുപ്പക്കാർക്ക് വിഷുക്കൈനീട്ടം തരുന്ന പതിവും ഉണ്ട്. ‘പൊലിക പൊലിക ദൈവമേ തൻ നേർ പൊലിക’ എന്നും മറ്റുമുള്ള പുള്ളുവൻ പാട്ടും വിഷുവിെൻറ ഐശ്വര്യദായക സ്വഭാവത്തെയാണ് കാണിക്കുന്നത്. വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ് വിശ്വാസം.
കേരളത്തിൽ ഹിന്ദുക്കൾ ശ്രീകൃഷ്ണെൻറ ആരാധനയുമായി ബന്ധപ്പെട്ട് ഗുരുവായൂർ പോലുള്ള ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ മേടവിഷു വളരെ പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്. വിഷു എന്നാൽ തുല്യമായത് എന്നർഥമുണ്ട്. അതായത്, രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേടവിഷുവും തുലാം ഒന്നിന് തുലാ വിഷുവും ചിലർ ആഘോഷിക്കാറുണ്ട്.
ഒരു രാശിയിൽ നിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്ന് പറയുന്നു. സംക്രാന്തികളിൽ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. നമ്മൾ കണി ഒരുക്കുേമ്പാൾ ശ്രീകൃഷ്ണെൻറ കൗതുകമുള്ള പടം വെക്കുന്നത് സാധാരണമാണ്. ഈ വിശേഷ ദിവസങ്ങൾ പണ്ടുമുതലേ ആഘോഷിച്ചുവരുന്നുണ്ടാവണം. പ്രത്യേകിച്ച് സംഘകാലത്ത്.
ഇതിനെക്കുറിച്ചുള്ള പരാമർശങ്ങൾ ‘പതിറ്റുപ്പത്ത്’ എന്ന കൃതിയിലുണ്ട്. എന്നാൽ, വർഷാരംഭമായി കേരളത്തിൽ ആചരിക്കുന്നത് ഒരു പക്ഷേ, കൊല്ലവർഷാരംഭത്തോടെ ആയിരിക്കണം. വിഷുവങ്ങളിൽ പ്രധാനമായ മഹാവിഷു ഇപ്പോൾ 24 ദിവസത്തോളം പിന്നിലാണ്. ഭൂമിയുടെ അച്ചുതണ്ടിെൻറ കറങ്ങലിെൻറ വ്യത്യാസമായിരിക്കാം ഇതിന് കാരണം. വിഷുഫലം പറയുന്ന രീതി പണ്ട് സാർവത്രികമായിരുന്നു. ജ്യോതിഷികൾ വീടുകളിൽ വന്ന് വിഷുഫലം ഗണിച്ച് പറയുന്ന രീതിയുണ്ടായിരുന്നു. എെൻറ ബാല്യകാലത്തെല്ലാം അക്കൊല്ലത്തെ വിഷുഫലം പറയാൻ കണിയാന്മാർ വരുന്ന പതിവുണ്ടായിരുന്നു. ആ വർഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്.
എത്ര പറ മഴ കിട്ടും, ഇടിമിന്നലോട് കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ ഗണിച്ച് പറഞ്ഞുതന്നിരുന്നു. വിഷുസംക്രാന്തി നാളിലാണ് പണിക്കർ വരുന്നത്. അവർക്ക് ഇതിനായ് ലഭിക്കുന്ന പ്രതിഫലത്തെ ‘യാവന’ എന്നാണ് പറയുക. വിഷുഫലം സൂര്യൻ ഇടവമേട രാശിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഒരു വർഷത്തെ ഗതിവിഗതികൾ അടിസ്ഥാനമാക്കി വിഷുഫലം പ്രവചിക്കുന്ന രീതി പുരാതനകാലം മുതൽ നിലനിന്നിരുന്നു. ഏറ്റവും സന്തോഷം കുടുംബങ്ങളുടെ ഒത്തുകൂടലും വിഷുസദ്യയും മുതിർന്നവർ തരുന്ന വിഷുക്കൈനീട്ടവും തന്നെ. ഓട്ടുരുളിയിൽ അമ്മ ഒരുക്കുന്ന വിഷുക്കണി കാണാൻ ഞാൻ സഹോദരങ്ങളോടൊപ്പം അമ്മയെ സഹായിക്കുന്നതെല്ലാം ഇന്നെെൻറ സ്മൃതിചിത്രങ്ങളാണ്.
ഒറ്റപ്പെട്ട മാതാപിതാക്കൾക്ക് മക്കളും പേരമക്കളും ബന്ധുക്കളും ഒത്തുകൂടാനിടവന്ന ഏതാഘോഷവും ആശ്വാസകരമാണ്. ഓട്ടുരുളിയിൽ കണിവെള്ളരിക്കയും കൊന്നപ്പൂക്കളും വാൽക്കണ്ണാടിയും ഞൊറിഞ്ഞുവെക്കുന്ന കസവുമുണ്ടും ഓടക്കുഴലൂതുന്ന ശ്രീകൃഷ്ണ വിഗ്രഹവും കാണാൻ പുലർച്ച ബ്രഹ്മമുഹൂർത്തത്തിൽ മുതിർന്നവർ കണ്ണുപൊത്തി കൊണ്ടുപോയി കണി കാണിപ്പിക്കുന്നത് ഒരു സുന്ദരമായ കാഴ്ചയായിരുന്നു.
അതു കഴിഞ്ഞാൽ ലാത്തിരി, പൂത്തിരി, കമ്പിത്തിരി കത്തിക്കൽ, പടക്കം പൊട്ടിക്കൽ എല്ലാം തന്നെ ഗൃഹാതുരത്വമായി ഓർമമാത്രമായി മാറി. ഇന്ന് വീട്ടിൽ തനിച്ച് താമസിക്കുന്ന മാതാപിതാക്കൾക്ക് എന്തു കണിയൊരുക്കൽ! വീട്ടിൽ ഇന്നു ഞാൻ തനിച്ചാണ്. ആർക്കുവേണ്ടിയാണ് കണി ഒരുക്കേണ്ടത്?
എല്ലാവരും ഒത്തുകൂടുന്നതിലാണ് സന്തോഷം, ആശ്വാസം. ഒത്തുകൂടാനില്ലാത്തവർക്ക് വിഷു ആഘോഷിക്കാൻ മനസ്സ് അനുവദിക്കില്ല. ഒത്തുകൂടലിലാണ് ഏതാഘോഷവും ആശ്വാസകരമാകുന്നത്. ചക്കയും മാങ്ങയും മുരിങ്ങക്കായും കൊണ്ടുള്ള വിഭവങ്ങൾ തയാറാക്കിക്കൊണ്ടുള്ള സദ്യയാണ് വിഷുവിെൻറ പ്രത്യേകത. കൂടെ ഒരു പായസവും. ഈ നിലയിൽ ഒരു മലയാളി തനി നാടൻ പാചകോത്സവം എന്ന പ്രാധാന്യവും വിഷുവിനുണ്ട്. കണികാണൽ, കൈനീട്ടം, കണിക്കൊന്ന എന്നിവയുടെ ഗൃഹാതുരവശ്യതയും ഈ വിഷു എന്ന പൊരിവേനൽ കാലത്തിനുണ്ട്. വിഷുവേലകളും വിഷുപൂരങ്ങളും വിഷുവിന് ചടുലതാളവാദ്യങ്ങളുടെ പശ്ചാത്തലവും നൽകുന്നു.
ഏതുധൂസരസങ്കൽപത്തിൽ വളർന്നാലും
ഏതുയന്ത്രവത്കരണ ലോകത്തിൽ പുലർന്നാലും
മനസ്സിലുണ്ടാവട്ടെ, ഗ്രാമത്തിൻ വെളിച്ചവും ഇത്തിരി കൊന്നപ്പൂവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.