ആളും ആരവങ്ങളുമില്ലാതെ നാളെ വിഷു
text_fieldsതിരക്കും പടക്കങ്ങളും കമ്പിത്തിരികളുമുണ്ടാക്കുന്ന ആരവങ്ങളില്ലാതെ നാളെ വിഷു. വിഷുവിന് തൊട്ട് മുമ്പ് തെ രുവ് നിറയാറുള്ള തുണിക്കച്ചവടവും കൈത്തറിമേളകളും കരകൗശല സാധനങ്ങളുടെ വിൽപനയും പ്രദർശനങ്ങളുമെല്ലാം വെറും ഓർമക ൾ. വിഷുക്കോടി തിരഞ്ഞ് കടകളും തെരുവിലും അലയുന്നത് പോയിട്ട് ഒറ്റ തുണിക്കടയും തുറക്കാത്ത സ്ഥിതി.
വിഷു വിപണി മുന്നിൽ കണ്ട് കണിവെള്ളരി വിളയിച്ച കർഷകർ കിട്ടിയ വിലയിൽ സാധനം വിറ്റഴിക്കാനുള്ള ശ്രമത്തിലാണ്. നേന്ത്ര ക്കുല കച്ചവടക്കാർക്കും പ്രതീക്ഷിച്ച ലാഭം കിട്ടിയില്ല. വിഷുവിെൻറ വിശേഷ വിഭവമായ വറുത്തകായയും ശർക്കരയുപ്പേര ിയും പേരിന് ചില ബേക്കറികളിൽ മാത്രമായി ഒതുങ്ങി. കോവിഡ് മുൻകരുതലുകൾക്കിടയിൽ സാധനങ്ങൾക്ക് പതിവ് വിട്ട് വിലക്കുറവുള്ളത് മാത്രമാണ് ആശ്വാസം. കടുത്ത നയന്ത്രണങ്ങൾക്കൊപ്പം വിലയും ഗുണവും കർശനമായി അധികാരികൾ പരിശോധിക്കുകകൂടി ചെയ്തതിനാലാണ് വിലക്കുറവ്.
വരവ് കുറവാണെങ്കിലും വിഷുവിന് കുതിച്ചുയരാറുള്ള മീൻ വിലയും കുറെയൊക്കെ പിടിച്ച് കെട്ടാനായി. കോഴിക്ക് കിലോ 170 രൂപയിൽ കൂടുതൽ വിൽക്കരുതെന്ന അധികൃതരുടെ മുന്നറിയിപ്പും വറുതിയുടെയും ഭീതിയുടെയും വിഷുക്കാലത്ത് ആശ്വാസമാവും.
നാട് നിറയെ കൊന്ന പൂത്തുനില്ക്കുന്നുണ്ടെങ്കിലും ഈ വിഷുക്കാലത്ത് കൊന്നപ്പൂക്കള്‍ വില്‍ക്കാനും വാങ്ങാനും ആളുണ്ടാവില്ല. മഞ്ഞപ്പൂക്കളുമായി ഉടുത്തൊരുങ്ങി നില്ക്കുന്ന കൊന്നകള്‍ കേരളത്തിെൻറ കാര്‍ഷിക സംസ്കാരത്തിെൻറ ഭാഗമാണ്. വിഷുവിന് കണിയൊരുക്കാനും വാഹനം അലങ്കരിക്കാനും കൊന്നപ്പൂക്കള്‍ വാങ്ങുക മലയാളികളുടെ ശീലമാണ്.
പുലര്‍വേളയിലെ കണികളില്‍ മറ്റ് സാധനങ്ങളോടൊപ്പം കൊന്നപ്പൂവും തിളങ്ങിനില്ക്കുമ്പോള് അത് കാഴ്ചക്കാരില്‍ അനിര്‍വചനീയ അനുഭൂതിയാണ് ഉണ്ടാക്കുക. മറ്റൊരു പൂവിനും ഈ ഭാഗ്യമില്ല എന്നതാണ് സത്യം. വിഷുവിന് തലേദിവസം കൊന്നപ്പൂക്കള്‍ വാങ്ങാന്‍ നൂറുകണക്കിന് ആളുകളാണ് മാര്‍ക്കറ്റിലെത്തുക. ഗ്രാമപ്രദേശങ്ങളില്‍ വില്പന കുറവാണെങ്കിലും നഗരങ്ങളില്‍ കൊന്നപ്പൂക്കള്‍ക്കായി തിരക്കുകൂട്ടുന്നവരെ കാണാം.
പച്ചക്കറികള്‍ പോലെ, പഴങ്ങള്‍ പോലെ സഞ്ചിയില്‍ കുറച്ച് കൊന്നപ്പൂക്കള്‍ കൂടിയുണ്ടായാലേ മലയാളിയുടെ മനസ്സു നിറയൂ. എന്നാല്‍, ഇത്തവണ സംഗതി ആകെ മാറി. ആഴ്ചകളായി ജോലിയൊന്നുമില്ലാതെ വീടുകളില്‍ കഴിയുന്ന മലയാളിക്ക് ഈ വിഷു ഉത്സവത്തിമിര്പ്പില്ലാതെ കടന്നുപോകും. പുലര്‍ച്ചയുള്ള കണിയിലും സദ്യയിലുമൊതുങ്ങും ഇത്തവണത്തെ ആഘോഷം.
ക്ഷേത്രത്തിലെ ദര്ശനവുമുണ്ടാകില്ല. പകര്‍ച്ചവ്യാധിയുടെ പിടിയിലാണ് ലോകം മുഴുവന്‍. ബന്ധുക്കളും അയല്‍വാസികളും അങ്ങകലെ രോഗഭീതിയില്‍ ഒറ്റപ്പെട്ട് കഴിയുമ്പോള്‍ ഈ നാട്ടിലും രസം കുറയും. ബന്ധുവീട്ടിലെ സന്ദര്‍ശനവും ഇല്ലാതാകുന്നതോടെ ആഘോഷത്തിെൻറ പൊലിമക്കാണ് ഇത്തവണ മങ്ങലേല്‍ക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.