Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2023 3:01 PM IST Updated On
date_range 20 Nov 2023 3:01 PM ISTവിശ്വകർമ്മ, സർക്കസ്, അവശ കായികതാര, അവശ കലാകാര പെൻഷനുകൾ ഉയർത്തി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ നാലിന ക്ഷേമ പെൻഷനുകൾ 1,600 രൂപയാക്കി ഉയർത്താൻ സർക്കാർ തീരുമാനം. വിശ്വകർമ്മ, സർക്കസ്, അവശ കായികതാര, അവശ കലാകാര പെൻഷൻ തുകകളാണ് ഉയർത്തിയത്. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്.
അവശ കലാകാര പെൻഷൻ നിലവിൽ 1,000 രൂപയാണ്. അവശ കായികതാരങ്ങൾക്ക് 1,300 രൂപയും സർക്കസ് കലാകാർക്ക് 1,200 രുപയും വിശ്വകർമ്മ പെൻഷൻ 1,400 രൂപയുമാണ് ലഭിച്ചിരുന്നത്. ഇതിലാണ് വർധന വരുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story