Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 11:21 AM IST Updated On
date_range 23 May 2022 11:21 AM ISTവിസ്മയ കേസ് നാൾ വഴികൾ
text_fieldsbookmark_border
Listen to this Article
2019 മെയ് 31 നായിരുന്നു ബി.എ.എം.എസ് വിദ്യാർഥിനിയായിരുന്ന നിലമേൽ കൈതോട് കെ.കെ.എം.പി ഹൗസിൽ വിസ്മയ വി. നായരും മോട്ടോർ വാഹന വകുപ്പ് എ.എം.വി.ഐ ആയിരുന്ന ശാസ്താംകോട്ട ശാസ്താ നടയിലെ കിരൺ കുമാറുമായുള്ള വിവാഹം. വിവാഹം കഴിഞ്ഞ് രണ്ട് വർഷവും ഒരുമാസവും തികയും മുമ്പ് സ്ത്രീധന പീഡനം സഹിക്കവയ്യാതെ വിസ്മയ ആത്മഹത്യ ചെയ്തു.
101 പവൻ സ്വർണവും 1.2 ഏക്കർ സ്ഥലവും കാറും നൽകാമെന്ന ഉറപ്പിലാണ് വിവാഹം നടത്തിയതെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞിരുന്നു. അതിൽ 80 പവൻ സ്വർണം മാത്രമേ നൽകാനായുള്ളു. ടൊയോട്ട യാരിസ് കാറാണ് വാങ്ങിയത്. അത് കിരണിന് ഇഷ്ടമായില്ല. അതിന്റെ പേരിലും മകളെ ഉപദ്രവിച്ചിരുന്നെന്ന് വിചാരണക്കിടെ പിതാവ് പറഞ്ഞു.
- 2019 മെയ് 31 : വിസ്മയയും കിരൺ കുമാറുമായുള്ള വിവാഹം
- 2021 ജൂൺ 21: നിലമേൽ കൈതോട് കെ.കെ.എം.പി ഹൗസിൽ വിസ്മയ വി. നായരെ ശാസ്താംകോട്ട ശാസ്താ നടയിലുള്ള ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
- ജൂൺ 22 : കൊലപാതകമെന്ന് വിസ്മയയുടെ കുടുംബത്തിന്റെ ആരോപണം. ഭർത്താവ് മോട്ടോർ വാഹന വകുപ്പിൽ എ.എം.വി.ഐ ആയിരുന്ന കിരൺ കുമാറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. റിമാൻഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്ക്. അന്നുതന്നെ ജോലിയിൽ നിന്ന് സസ്‍പെൻഡ് ചെയ്തു. മരണം അന്വേഷിക്കാൻ ദക്ഷിണ മേഖലാ ഐ.ജി ഹർഷിത അട്ടല്ലൂരിനെ ചുമതലപ്പെടുത്തി
- ജൂൺ 25 : വിസ്മയയുടെത് തൂങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
- ജൂൺ 28 : കിരണിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസ്മയയുടെ വീട് സന്ദർശിച്ചു.
- ജൂൺ 29 : കിരണിന്റെ വീട്ടിൽ കിരണിന്റെ സാന്നിധ്യത്തിൽ പൊലീസ് പരിശോധന
- ജൂലൈ 1: സ്‍പെഷ്യൽ പ്രൊസിക്യൂട്ടറെ നിയമിക്കണമെന്ന് അന്വേഷണ സംഘം കത്തു നൽകി
- ജൂലൈ 5: കിരണിന്റെ ജാമ്യാപേക്ഷ ശാസ്താം കോട്ട ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി
- ജൂലൈ 9: കേസ് കെട്ടിച്ചമച്ചതാണെന്നും അന്വേഷണത്തിന് സ്റ്റേ നൽകണമെന്നുമുള്ള കിരണിന്റെ വാദം കോടതി നിരസിച്ചു
- ജൂലൈ 26 : കിരണിന്റെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതിയും തള്ളി
- ആഗസ്റ്റ് 1: അഡ്വ. ഫജി. മോഹൻരാജിനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു
- ആഗസ്റ്റ് 6: കിരണിനെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ച് വിട്ടു
- ആഗസ്റ്റ് 7 : കിരണിനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ട നോട്ടീസുമായി ഗതാഗത മന്ത്രി ആന്റണി രാജു വിസ്മയയുടെ വീട് സന്ദർശിച്ചു.
- സെപ്തംബർ 3 : കിരണിന്റെ ജാമ്യാപേക്ഷ വീണ്ടും ജില്ലാ സെഷൻസ് കോടതി തള്ളി
- സെപ്തംബർ 10 : കിരണിന്റെ അറസ്റ്റിന് ശേഷം 80ആം ദിവസം കേസിൽ ഐ.ജി ഹർഷിത അട്ടല്ലൂരിന്റെ നേതൃത്വത്തിലുള്ള സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
- ഒക്ടോബർ 8: കിരണിന്റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി
- 2022 ജനുവരി 10 : കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങി
- മാർച്ച് രണ്ട്: വിചാരണക്കിടെ സുപ്രീം കോടതി കിരണിന് ജാമ്യം നൽകി.
- മെയ് 18 : വിചാരണ പൂർത്തിയായി
- മെയ് 23 : വിസ്മയ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനെന്ന് കോടതി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story