Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2021 10:58 AM GMT Updated On
date_range 10 July 2021 11:02 AM GMTവിസ്മയയുടെ മരണം: കേസ് റദ്ദാക്കണമെന്ന ഹരജി തിരുത്തി സമർപ്പിക്കാൻ നിർദേശം
text_fieldsbookmark_border
കൊച്ചി: വിസ്മയ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹരജിയിലെ അപാകതകൾ തിരുത്താൻ ഹൈകോടതി നിർദേശം.
അടിസ്ഥാനരഹിത ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ശൂരനാട് പൊലീസ് േകസ് രജിസ്റ്റർ ചെയ്തതെന്ന് ആരോപിച്ച് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കൊല്ലം പോരുവഴിയിൽ കിരൺ കുമാർ നൽകിയ ഹരജിയാണ് ജസ്റ്റിസ് വി. ഷേർസി പരിഗണിച്ചത്.
പേജ് നമ്പറുകളില്ലെന്നതടക്കം അപാകതകൾ ചൂണ്ടിക്കാട്ടിയ കോടതി ഇവ തിരുത്തി സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. ഹരജി വീണ്ടും ഈ മാസം 26ന് പരിഗണിക്കും. കേസ് റദ്ദാക്കുകയോ അനാവശ്യ വകുപ്പുകൾ ഒഴിവാക്കി ഭേദഗതി ചെയ്യുകയോ വേണമെന്നാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story