'ഇവനെ മരിച്ചാലും മറക്കില്ല, ഇവനാണ് എെൻറ ജീവിതം തകർത്തത്'-കോടതി മുറിയിൽ വിതുര പെൺകുട്ടി
text_fieldsകോട്ടയം: 'ഇവനെ മരിച്ചാലും മറക്കില്ല, ഇവനാണ് എെൻറ ജീവിതം തകർത്തത്' വിചാരണക്കിടെ സുരേഷിനെ തിരിച്ചറിയുമോയെന്ന പ്രോസിക്യൂഷൻ അഭിഭാഷകെൻറ ചോദ്യത്തെതുടർന്നായിരുന്നു പൊട്ടിക്കരഞ്ഞുള്ള വിതുര പെൺകുട്ടിയുടെ മറുപടി. പതിറ്റാണ്ടുകൾക്ക് ശേഷം കോടതി മുറിയിൽ സുരേഷിനെ കണ്ട ഭീതിയിൽ വിങ്ങിപ്പൊട്ടിയ ഇവർ പലതവണ അസ്വസ്ഥത പ്രകടിപ്പിച്ചു. പലതവണ കോടതിയിൽ പൊട്ടിക്കരഞ്ഞു. ഇതോടെ വിസ്താരവും തടസ്സപ്പെട്ടു. നിരവധി നാടകീയതകൾ നിറഞ്ഞ വിചാരണക്കൊടുവിലാണ് സുരേഷ് കുറ്റക്കാരനാണെന്ന കോടതിവിധി.
കേസിെൻറ ആദ്യ രണ്ടുഘട്ടങ്ങളിലും പ്രതികളെ തിരിച്ചറിയാനായില്ലെന്ന് യുവതി മൊഴി നൽകിയതോടെയാണ് എല്ലാവരെയും വിട്ടയച്ചത്. എന്നാൽ, മൂന്നാംഘട്ടത്തിൽ സുരേഷിെൻറ വിചാരണയുടെ ഒരുഘട്ടത്തിലും ചാഞ്ചാട്ടമുണ്ടായില്ല. കേസിലെ പ്രതികെള വെറുതെ വിട്ടതോടെ, സമാനവിധിയുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു 19 വർഷം ഒളിവിലായിരുന്ന സുരേഷ് കോടതിയിൽ കീഴടങ്ങിയത്. എന്നാൽ, പെൺകുട്ടിെയ സുരേഷിന് കബളിപ്പിക്കാനായില്ല.
പ്രായപൂർത്തിയാകാത്ത സമയത്ത് ജോലി വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് അജിതാബീഗം കൂട്ടിക്കൊണ്ടുപോയി സുരേഷിന് കൈമാറിയതാണെന്നാണ് യുവതിയുടെ മൊഴി. തുടർന്ന് സുരേഷ് എറണാകുളത്തെ അത്താണിയിലുള്ള വീട്ടിൽ താമസിപ്പിച്ചു. കാറിൽ കയറ്റി കൊണ്ടുപോയി ഹോട്ടൽ മുറിയിൽ ഒരാളുടെ മുന്നിലേക്ക് തള്ളി. ഇയാൾ പീഡനത്തിനിരയാക്കിയതായും യുവതി മൊഴി നൽകി. പിന്നീട് സുരേഷ് പലതവണ പീഡിപ്പിച്ചു, പലര്‍ക്കായി കാഴ്ചവെച്ചു. പൊട്ടിക്കരഞ്ഞാണ് യുവതി അടച്ചിട്ട കോടതി മുറിയില്‍ മൊഴി നല്‍കിയത്.
ഇതിനുപിന്നാലെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കാനും പ്രതി ശ്രമിച്ചിരുന്നു. പരോളിലിറങ്ങിയ പ്രതി ഫോണില്‍ വിളിച്ചും നേരിട്ടും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതി കോടതിയില്‍ പറഞ്ഞു. പ്രതിയുെട അഭിഭാഷകൻ പിന്മാറുന്ന കാഴ്ചയും വിചാരണക്കിടെ കണ്ടു. കേസ് ആരംഭിച്ച ആദ്യ ദിവസം തന്നെ സുരേഷിെൻറ അഭിഭാഷകൻ വക്കാലത്ത് ഒഴിഞ്ഞു. പിന്നീട് കോടതി മറ്റൊരു അഭിഭാഷകനെ ഏർപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.