വിയ്യൂർ ജയിലിലെ എല്ലാ ഇടപാടും ക്രൈംബ്രാഞ്ച് പരിധിയിൽ
text_fieldsതൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലേക്കുള്ള ക്രൈംബ്രാഞ്ച് പ്രവേശനം രണ്ടും കൽപ്പിച്ച്. കൊടി സുനിയുടെയും റഷീദിെൻറയും ഫോൺ വിളികളുടെ പശ്ചാത്തലത്തിലാണ് അന്വേഷണമെങ്കിലും വിപുല അന്വേഷണത്തിനാണ് ആഭ്യന്തരവകുപ്പ് നിർദേശം. ഉത്തരമേഖല ജയിൽ ഡി.ഐ.ജി എം.കെ. വിനോദ്കുമാറിെൻറ അന്വേഷണത്തിൽ ജയിലിൽ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. ജയിൽ മേധാവി എ.ഡി.ജി.പി ഷേഖ് ദർവേഷ് സാഹേബിന് ജയിൽ സന്ദർശിച്ചേപ്പാൾ കാര്യങ്ങൾ ബോധ്യപ്പെടുകയും െചയ്ത സാഹചര്യത്തിലാണ് അന്വേഷണ നിർദേശം.
തടവുകാരും ഉദ്യോഗസ്ഥരും തമ്മിെല വഴിവിട്ട ബന്ധവും ജയിലിെൻറ പ്രവർത്തനങ്ങളുടെ സുതാര്യമില്ലായ്മയുമടക്കം ഉൾപ്പെടുത്തിയ ഡി.ഐ.ജിയുടെ റിപ്പോർട്ട് കൂടിയായതോടെ അന്വേഷണം വിപുലമാക്കണമെന്ന ആവശ്യം ജയിൽ മേധാവി നേരിട്ട് ഡി.ജി.പിയെയും ആഭ്യന്തരവകുപ്പിനെയും അറിയിക്കുകയായിരുന്നു.
ടി.പി. ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി കൊടിസുനിയെ കൊല്ലാൻ ക്വട്ടേഷനെടുത്ത ഫ്ലാറ്റ് കൊലക്കേസിലെ പ്രതിയും മുൻ കോൺഗ്രസ് നേതാവുമായ റഷീദിന് ജയിലിൽ ഇത്രയധികം സ്വാധീനം എങ്ങനെയുണ്ടായെന്നത് പരിശോധിക്കണമെന്നാണ് ഡി.ഐ.ജിയുടെ നിർദേശം. റഷീദ് ഒരു വർഷത്തിലധികം സൂപ്രണ്ട് ഓഫിസിലെ ഓർഡർലി ആയിരുന്നു. ഇത് കീഴുദ്യോഗസ്ഥരെയടക്കം ഭയപ്പെടുത്താനും സഹ തടവുകാരുടെ നേതാവാകാനും അവസരമൊരുക്കി. ഫോൺവിളിക്കും സഹായകമായി.
കഞ്ചാവ് കടത്തിനും ഫോൺ ഉപയോഗത്തിനുമടക്കം ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്ന സംശയം ഡി.ഐ.ജി റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.