വിഴിഞ്ഞം കരാർ: സി.എ.ജിയെ വിളിച്ചുവരുത്തുന്നത് ജുഡീഷ്യൽ കമീഷൻ പരിശോധിക്കുന്നു
text_fields കൊച്ചി: വിഴിഞ്ഞം കരാർ വിലയിരുത്തിയതിൽ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന് (സി.എ.ജി) വീഴ്ച സംഭവിച്ചതായി നിരീക്ഷിച്ച ജുഡീഷ്യൽ കമീഷൻ സി.എ.ജിയെ വിളിച്ചു വരുത്തുന്നതിെൻറ സാധ്യതകൾ പരിശോധിക്കുന്നു. അടിസ്ഥാന കരാർപോലും പരിശോധിക്കാതെയാണ് സി.എ.ജി റിപ്പോർട്ട് തയാറാക്കിയതെന്നാണ് സി.എൻ. രാമചന്ദ്രൻ അധ്യക്ഷനായ കമീഷെൻറ നിരീക്ഷണം. നിരീക്ഷണങ്ങളിൽ ചിലത് സി.എ.ജിയുടെ വിശ്വാസ്യതയെ ബാധിച്ചേക്കും. ഈ സാഹചര്യം ഒഴിവാക്കാൻ സി.എ.ജിയുടെ വാദം കേൾക്കാൻ കക്ഷി ചേർക്കേണ്ടതുണ്ട്. അതിന് കമീഷെൻറ പരിഗണനവിഷയങ്ങളിൽ വ്യക്തത വരുത്തണം. ഇക്കാര്യത്തിൽ മൂന്നുതവണ സർക്കാർ അഭിപ്രായം തേടിയെങ്കിലും മറുപടി ലഭിച്ചില്ല. അടുത്ത സിറ്റിങ്ങിനുമുമ്പ് സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.
വിഴിഞ്ഞം പദ്ധതിയെ വിമർശിച്ച് ലേഖനമെഴുതിയ തുളസീധരൻ പിള്ളയെ ഓഡിറ്റ് സംഘത്തിൽ ഉൾപ്പെടുത്തിയ സി.എ.ജി നടപടിയെ കമീഷൻ വിമർശിച്ചു.
തുളസീധരൻപിള്ളയുടെ മുൻവിധികൾ റിപ്പോർട്ടിനെ സ്വാധീനിച്ചതായി സംശയിക്കത്തക്ക സാഹചര്യമുണ്ട്. ലേഖനത്തിലെ ഊഹക്കണക്കുകൾ റിപ്പോർട്ടിൽ കടന്നുകൂടിയിട്ടുണ്ടെന്ന് തുറമുഖ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജയിംസ് വർഗീസ് ചൂണ്ടിക്കാട്ടി. തുറമുഖ പദ്ധതി എങ്ങനെയും നടപ്പാക്കുകയായിരുന്നു സർക്കാറിെൻറ ലക്ഷ്യമെന്നത് വ്യക്തമാണെന്ന് കമീഷൻ നിരീക്ഷിച്ചു.
താൽപര്യപത്രം വാങ്ങിയ അഞ്ചു കമ്പനികളിൽ ഒന്നു മാത്രമാണ് ടെൻഡർ സമർപ്പിച്ചത്. ഇവർക്കു മാത്രമായി ടെൻഡർ വ്യവസ്ഥകൾ മാറ്റിയിട്ടില്ല.
ഭൂമി ഈടുവെക്കാൻ അവകാശം നൽകിയതും 30 ശതമാനം ഭൂമി വ്യാപാര ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയതും കേന്ദ്ര ആസൂത്രണ കമീഷൻ മാതൃക കരാറിെൻറ അടിസ്ഥാനത്തിലായിരുന്നു. കരാർ സ്വകാര്യ വ്യക്തി തയാറാക്കിയതാണെന്നും അത് പിന്തുടരാൻ സർക്കാറിന് ബാധ്യതയില്ലെന്നുമുള്ള വാദം കമീഷൻ അംഗീകരിച്ചില്ല. മാതൃക കരാർ പിന്തുടരണമെന്ന് നിർദേശിക്കുന്ന ആസൂത്രണ കമീഷെൻറ കത്ത് കമീഷൻ അംഗീകരിച്ചു. കരാർ വ്യവസ്ഥകൾ തെറ്റിദ്ധരിച്ചാണ് പലയിടത്തും സി.എ.ജി നഷ്ടക്കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. പല കണ്ടെത്തലുകളും വസ്തുതകൾക്കു നിരക്കുന്നതല്ലെന്നും കമീഷൻ നിരീക്ഷിച്ചു. ഏപ്രില്‍ 16 മുതല്‍ 19 വരെയും 23മുതല്‍ 26വരെയും സിറ്റിങ് തുടരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.