വിഴിഞ്ഞം: പരിശോധിക്കാനുറച്ച് സി.പി.എം, വി.എസ് നിയമയുദ്ധത്തിനും
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം കരാർ സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ സി.പി.എം തീരുമാനം. സർക്കാർ തലത്തിൽ കരാർ സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കെട്ടയെന്നും ആവശ്യമെങ്കിൽ മറ്റ് അേന്വഷണത്തിലേക്ക് പോകാമെന്നും സി.പി.എം സെക്രേട്ടറിയറ്റ് തീരുമാനിച്ചു.
അതിനിടെ വിഴിഞ്ഞം കരാർ സംബന്ധിച്ച കാര്യങ്ങളിൽ നിയമയുദ്ധത്തിലേക്ക് നീങ്ങാനുള്ള ഒരുക്കത്തിലാണ് മുൻമുഖ്യമന്ത്രിയും ഭരണ പരിഷ്കാര കമീഷൻ ചെയർമാനുമായ വി.എസ്. അച്യുതാനന്ദനെന്നാണ് വിവരം. അദാനി ഗ്രൂപ്പുമായി കഴിഞ്ഞസർക്കാർ ഒപ്പിട്ട വിഴിഞ്ഞം തുറമുഖ കരാറിലെ വ്യവസ്ഥകൾ സംസ്ഥാന താൽപര്യങ്ങൾക്കുവിരുദ്ധമാണെന്ന് കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ കണ്ടെത്തിയിരുന്നു. കരാറുകാർക്ക് അനേകകോടി അധികവരുമാന സാധ്യതയുണ്ടാക്കുന്നതാണ് ഇൗ കരാറെന്നുമാണ് സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. ഇൗ കരാറിെൻറ ഉത്തരവാദിത്തം പൂർണമായും തനിക്കാണെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിതന്നെ വ്യക്തമാക്കിയിരുന്നു.
സെക്രട്ടറി തലത്തിൽ കരാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിൽ പരിശോധന നടക്കെട്ടയെന്നാണ് സി.പി.എം തീരുമാനം. സി.എ.ജി ചൂണ്ടിക്കാട്ടിയവ ശരിയാണെങ്കിൽ മറ്റൊരു ഏജൻസിയെകൊണ്ട് അന്വേഷിപ്പിക്കും. എന്നാൽ, തുറമുഖ നിർമാണ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിലാകും പരിശോധന നടക്കുക. സംസ്ഥാനത്തിന് ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതിയെന്നനിലയിൽ നിർമാണ പ്രവർത്തനങ്ങൾ തുടരെട്ടയെന്ന നിലപാടാണ് സി.പി.എം കൈക്കൊണ്ടത്.
കരാർ സംബന്ധിച്ച കാര്യങ്ങൾ പരിേശാധിക്കണമെന്ന നിലപാടാണ് വ്യാഴാഴ്ച ചേർന്ന സി.പി.െഎ എക്സിക്യൂട്ടിവ് യോഗവും കൈക്കൊണ്ടത്. സർക്കാർ തലത്തിെല പരിശോധനക്കു ശേഷം ഇക്കാര്യത്തിൽ പാർട്ടി അഭിപ്രായം പ്രകടിപ്പിക്കും. കരാറിനെതിരെ നേരത്തേതന്നെ വി.എസ് രംഗത്തെത്തിയിരുന്നു. ഇൗ കരാറിലൂടെ സംസ്ഥാനത്തിന് 69,000 കോടിയുടെ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം ആരോപിച്ചിരുന്നു. താൻ ഉന്നയിച്ച കാര്യങ്ങൾ ഇപ്പോൾ ശരിയായിരിക്കുെന്നന്നാണ് വി.എസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.