വിഴിഞ്ഞം: നഷ്ടപരിഹാര നോട്ടീസിന് മറുപടി നൽകാതെ അദാനി ഗ്രൂപ്
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയുടെ മെെല്ലപ്പോക്കിന് 18.96 കോടി പിഴയിട്ട സംസ്ഥാന സർക്കാറിെൻറ നിലപാടിനോട് മുഖംതിരിച്ച് അദാനി ഗ്രൂപ്. നോട്ടീസ് ലഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും അദാനി പോർട്സ് ലിമിറ്റഡ് മറുപടി നൽകിയിട്ടില്ല. പദ്ധതിക്ക് വേണ്ട മൊത്തം മുതൽമുടക്കിെൻറ നാലിലൊന്ന് ഇതിനകം ചെലവഴിച്ചിട്ടുണ്ടെന്നും തികച്ചും സാേങ്കതികമായ നടപടിക്രമമാണ് നോട്ടീസെന്നുമാണ് കമ്പനിയുടെ വിലയിരുത്തൽ.
സർക്കാറുമായുണ്ടാക്കിയ കരാറിലെ ചിലവ്യവസ്ഥകളാണ് കമ്പനിക്ക് അനുകൂലമാവുന്നത്. 2019 ഡിസംബർ നാലിനകം പദ്ധതി യാഥാർഥ്യമാക്കിയില്ലെങ്കിൽ മാത്രമാണ് നഷ്ടപരിഹാരം നൽകേണ്ടതുള്ളൂവെന്നാണ് കമ്പനിയുടെ നിലപാട്. ഇതിനിടെയുള്ള വിവിധഘട്ടങ്ങളിൽ പദ്ധതി വൈകിയാലും പ്രവൃത്തി വേഗത്തിലാക്കി പിഴയടക്കുന്നതിൽനിന്ന് രക്ഷപ്പെടാൻ കഴിയും. അതിനാൽ, 25 ശതമാനം മുതൽമുടക്കിയെന്ന നിലപാടിനാണ് കമ്പനി ഉൗന്നൽനൽകുന്നത്.
2017 ഒക്ടോബർ 24ന് മുമ്പ് പദ്ധതിതുകയുടെ 25 ശതമാനം ചെലവഴിക്കണമെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് സർക്കാർ നഷ്ടപരിഹാര നോട്ടീസ് നൽകിയത്. വൈകുന്ന ഒാരോദിവസത്തിനും 12ലക്ഷം നിരക്കിലാണ് 18.96 കോടി രൂപ നിശ്ചയിച്ചത്. 2017 ഒക്ടോബർ 25 മുതൽ 2018 മാർച്ച് 31 വരെയുള്ള 158 ദിവസത്തേക്കാണ് നഷ്ടപരിഹാരം കണക്കാക്കിയത്.
മൊത്തം പദ്ധതി തുകയായ 4089 കോടിയുടെ 25 ശതമാനമാണ് ചെലവഴിക്കേണ്ടത്. പദ്ധതിക്ക് മാത്രമായിരിക്കണം തുക മുടക്കേണ്ടതെന്നും വ്യവസ്ഥയുണ്ട്. അദാനി പോട്സ് ലിമിറ്റഡ് ചെലവഴിച്ചതാകെട്ട 22 ശതമാനവും. എന്നാൽ, പലയിനങ്ങളിലായി 35 ശതമാനം തുക മുടക്കിയിട്ടുണ്ടെന്നാണ് നോട്ടീസ് നൽകുന്നതിനുമുമ്പ് കമ്പനി അധികൃതർ വിഴിഞ്ഞം ഇൻറർനാഷനൽ സീപോർട്ട് ലിമിറ്റഡിനെ അറിയിച്ചത്.
നിർമാണകരാർ കാലാവധി 16 മാസം നീട്ടണമെന്ന് അദാനി ഗ്രൂപ് ആവശ്യപ്പെടുന്നതിനിടെയാണ് പിഴ നോട്ടീസ് നൽകുന്നത്. ഒാഖി ദുരന്തം കാരണം രണ്ട് ഡ്രഡ്ജറുകൾ തകർന്നതും പദ്ധതിക്കെതിരെ പ്രദേശവാസികളുടെ സമരങ്ങളും മറ്റും ചൂണ്ടിക്കാട്ടിയാണ് കാലാവധി നീട്ടണമെന്ന് അദാനി ഗ്രൂപ് ആവശ്യപ്പെട്ടത്. ഇൗ ആവശ്യവുമായി അദാനി പോര്‍ട്സ് സി.ഇ.ഒ കരണ്‍ അദാനി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെങ്കിലും ഫലമുണ്ടായില്ല. സർക്കാറും കമ്പനിയും തമ്മിൽ ഏറ്റുമുട്ടലുണ്ടാകാത്തവിധം പ്രശ്നപരിഹരിക്കാനും ശ്രമം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.