വിഴിഞ്ഞം: സി.എ.ജി റിപ്പോർട്ട് ഗൗരവതരം- മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം കരാറില്‍ വ്യവസായി ഗൗതം അദാനിക്ക് വഴിവിട്ട സഹായം നല്‍കിയെന്ന സി.എ.ജി റിപ്പോര്‍ട്ട് അതീവഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഗൗരവമായി പരിശോധിക്കാന്‍ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.
വിഴിഞ്ഞം രാജ്യാന്തര തുറമുഖ കരാറിലെ പല വ്യവസ്ഥകളും സംസ്ഥാന താൽപര്യങ്ങൾക്കു വിരുദ്ധമാണെന്നു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് നൽകിയിരുന്നു. പൊതു, സ്വകാര്യ പദ്ധതികളിലെ നിർമാണ, നടത്തിപ്പു കാലാവധി 30 വർഷമായി സർക്കാർ നിശ്ചയിച്ചിട്ടുണ്ടെങ്കിലും വിഴിഞ്ഞം കരാറിൽ 40 വർഷമാക്കി ഉയർത്തി. ഇതുമൂലം, കരാറുകാരായ അദാനി പോർട്സിന് 29,217 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് സി.എ.ജി റിപ്പോർട്ട്.
വിഴിഞ്ഞം കരാര്‍ ദുരൂഹവും സംശയം നിറഞ്ഞതുമാണെന്നും കരാര്‍ പൊളിച്ചെഴുതണമെന്നും വി.എസ്. അച്യുതാനനന്ദന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു കരാറിനെതിരെ പരാമർശമുള്ള സി.എ.ജി റിപ്പോര്‍ട്ട് സഭയില്‍ സമര്‍പ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.