വിഴിഞ്ഞം: പുനരധിവാസത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഹൈബി ഈഡൻ
text_fieldsന്യൂഡൽഹി: വിഴിഞ്ഞത്ത് വാസസ്ഥലവും ജീവിതോപാധിയും സംരക്ഷിക്കാൻ പൊരുതുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാറിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച പരിഹരിക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ലോക്സഭയിൽ ഹൈബി ഈഡൻ എം.പി ആവശ്യപ്പെട്ടു.
സിമന്‍റ് ഗോഡൗണിൽ ജീവിക്കുന്ന 300 കുടുംബങ്ങളുടെ യാതന കേന്ദ്രസർക്കാർ അതിഗൗരവം പരിഗണിക്കണം. പ്രളയകാലത്ത് കേരളത്തിന്‍റെ രക്ഷകരായ മത്സ്യത്തൊഴിലാളികൾ അവരുടെ ജീവിതം നിലനിർത്താൻ സമരം ചെയ്യുമ്പോൾ സമരത്തെ സാമുദായികവത്കരിക്കുന്നതും അവരെ ദേശദ്രോഹികളും വികസന വിരോധികളുമാക്കുന്നത് ചെറുക്കാതിരിക്കാൻ കഴിയില്ല.
തുറമുഖ നിർമാണം ആരംഭിച്ചതിനുശേഷം കടൽത്തീര ശോഷണ നിരക്ക് ഗൗരവ രീതിയിൽ വർധിച്ചിട്ടുണ്ടെങ്കിൽ കൂടുതൽ ശാസ്ത്രീയപഠനങ്ങൾക്ക് വഴിയൊരുക്കണമെന്നും എം.പി സഭയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.