Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞം കരാർ: സി.എ.ജി...

വിഴിഞ്ഞം കരാർ: സി.എ.ജി റിപ്പോർട്ടിനെതിരെ ഉമ്മൻചാണ്ടി പരാതി നൽകും

text_fields
bookmark_border
വിഴിഞ്ഞം കരാർ: സി.എ.ജി റിപ്പോർട്ടിനെതിരെ ഉമ്മൻചാണ്ടി പരാതി നൽകും
cancel

തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെതിരൊയ സി.എ.ജി റിപ്പോർട്ടിനെതിരെ ഉമ്മൻചാണ്ടി അക്കൗണ്ടൻറ്​ ജനറലിന്​ പരാതി നൽകുമെന്ന്​ റിപ്പോർട്ട്​. സി.എ.ജി റിപ്പോർട്ടി​​​െൻറ വിശ്വാസ്യതയെ ചോദ്യം ചെയ്​താണ്​ പരാതി നൽകുന്നത്​. സി.എ.ജി റിപ്പോർട്ടിൽ ബാഹ്യ ഇടപെടൽ നടന്നിട്ടുണ്ടെന്ന്​ പരാതിയിൽ ചൂണ്ടിക്കാട്ടും. കരാറിനെതിരെ വിവിധ മാസികകളിൽ ലേഖനമെഴുതിയ വ്യക്​തിയെ ഉപദേശകനായി നിയമിച്ചുവെന്നാണ്​ ആരോപണം. 

അദാനിക്ക്​ ലാഭമുണ്ടാക്കുന്നതും സർക്കാറിന്​ വൻ നഷ്​ടമുണ്ടാക്ക​ുന്നതുമാണ്​ വിഴിഞ്ഞം കരാർ എന്നായിരുന്നു സി.എ.ജി റിപ്പോർട്ട്​. ഉമ്മൻചാണ്ടി സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തിയ റിപ്പോർട്ടിൽ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ്​ റിപ്പോർട്ടി​​​െൻറ വിശ്വാസ്യത ചോദ്യം ചെയ്​ത്​ പരാതി നൽകാൻ ഉമ്മൻ ചാണ്ടി തയാറെടുക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oomen chandiGautam Adanivizhinjam deal
News Summary - vizhinjam karar: Oommen chandi complaints against CAG report
Next Story