വിഴിഞ്ഞം തുറമുഖം: മൂന്ന് വ്യവസ്ഥകൾ അദാനിക്ക് അനുകൂലം
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം കരാറിൽ പദ്ധതി ആസ്തി പണയം വെക്കാൻ അദാനി ഗ്രൂപ്പിനെ അനുവ ദിക്കുന്നത് അടക്കം മൂന്ന് വ്യവസ്ഥകൾ സംസ്ഥാനതാൽപര്യത്തിന് വിരുദ്ധമെന്ന് ജുഡീഷ ്യൽ കമീഷൻ. ടെർമിനേഷൻ പേമെൻറ് വ്യവസ്ഥ, കരാറുകാരനെ തെരഞ്ഞെടുത്ത ശേഷം പദ്ധതിയിൽ സുപ്രധാന മാറ്റം വരുത്തിയത് എന്നിവയാണ് മറ്റ് വ്യവസ്ഥകൾ.
ഇൗ മൂന്ന് വ്യവസ്ഥക്ക ും എതിരായ കംട്രോളർ-ഒാഡിറ്റർ ജനറലിെൻറ നിരീക്ഷണത്തോട് യോജിക്കുകയാണ് ജസ് റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമീഷൻ. കരാറിൽ പദ്ധതി ആസ്തികൾ പണയംവെക്കാൻ അദാനി വ ിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിനെ അനുവദിക്കുന്ന വ്യവസ്ഥ ക്രമവിരുദ്ധമെന്നായിരുന്നു സി.എ.ജി കണ്ടെത്തൽ.
പദ്ധതിക്കായി സർക്കാർ 548 കോടിക്ക് ഏറ്റെടുത്ത ഭൂമി പണയംവെക്കാൻ അദാനിക്ക് അവസരം നൽകും. ഇത് സംസ്ഥാനതാൽപര്യത്തിന് വിരുദ്ധമെന്ന് കമീഷനും നിരീക്ഷിക്കുന്നു. പി.പി.പി പദ്ധതിയുടെ ചെലവ് സംസ്ഥാനവും സ്വകാര്യകരാറുകാരും തമ്മിൽ പങ്കുവെക്കുന്നതിനെ അട്ടിമറിക്കുന്നതുമാണ്.
ഭൂമി ഉൾപ്പെടെ പദ്ധതി ആസ്തി വായ്പക്ക് പണയം വെക്കണമെന്ന് കരാറുകാർ ആവശ്യപ്പെടുേമ്പാൾ സംസ്ഥാന താൽപര്യം സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനാണ്.
കരാർ കാലാവധി കഴിയുേമ്പാൾ അദാനിക്ക് പോർട്ട് എസ്റ്റേറ്റ് വികസനത്തിെൻറ ഉപകരാറും അവകാശവും നൽകുന്നത് സംസ്ഥാന താൽപര്യത്തിന് വിരുദ്ധമെന്നതിൽ സംശയമില്ലെന്ന് സി.എ.ജിക്കൊപ്പം കമീഷനും നിരീക്ഷിച്ചു. കരാർ അവസാനിച്ചശേഷവും കരാറുകാർക്ക് ഉപ കരാർ നൽകാനുള്ള അവകാശം നൽകാൻ പാടില്ല. പോർട്ട് എസ്റ്റേറ്റിെൻറ എല്ലാ അവകാശവും മൂന്നാംകക്ഷി അനുഭവിക്കും. അദാനി പോർട്ടിന് അനാവശ്യമായി നൽകിയ ആനുകൂല്യമാണിത്.
കരാർ കാലാവധി അവസാനിക്കുേമ്പാൾ അവസാനമാസം ലഭിച്ച റിയലൈസബിൾ ഫീയുടെ 30 മടങ്ങ് സംസ്ഥാന സർക്കാർ നൽകണമെന്ന ‘ടെർമിനേഷൻ പേമെൻറ്‘ വ്യവസ്ഥ അംഗീകരിക്കാനാകില്ല. കരാർ കാലാവധിയായ 40 വർഷം പൂർത്തിയായി തുറമുഖം കൈമാറുേമ്പാൾ അദാനിപോർട്ടിന് ടെർമിനേഷൻ പേമെൻറായി 19,555 കോടി രൂപ നൽകണം.
ഇതും കരാറുകാരനുള്ള അനാവശ്യആനുകൂല്യമാണ്. കരാറുകാരെൻറ ഭാഗത്ത് തെറ്റില്ലാതിരിക്കെ കരാർ റദ്ദാക്കുകയോ കാലാവധി അവസാനിക്കുംമുമ്പ് റദ്ദാക്കുകയോ ചെയ്താൽ മാത്രമേ ടെർമിനേഷൻ ഫീ നീതീകരിക്കാനാകൂ. ടെർമിനേഷൻ ഫീ നഷ്പരിഹാര സ്വഭാവമുള്ളതാണ്. മത്സരാധിഷ്ഠിത കരാറല്ല നൽകിയതെന്ന സി.എ.ജി നിരീക്ഷണത്തോട് യോജിക്കുന്നുവെന്നും കമീഷൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.