വിഴിഞ്ഞം കരാർ കാലാവധി നീട്ടണമെന്ന് അദാനി ഗ്രൂപ്; നീട്ടാൻ സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ കരാർ കാലാവധി നീട്ടണമെന്ന ആവശ്യവുമായി അദാനി ഗ്രൂപ് വീണ്ടും. ഇക്കാര്യം ഉന്നയിച്ച് അദാനി പോര്‍ട്സ് സി.ഇ.ഒ കരണ്‍ അദാനി ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. എന്നാൽ, കാലാവധി നീേട്ടണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രിയുടെ ഒാഫിസിലായിരുന്നു കൂടിക്കാഴ്ച.
ഒാഖി ദുരന്തത്തിലുണ്ടായ നഷ്ടം കണക്കിലെടുത്ത് നിർമാണ കരാർ കാലാവധി ഒന്നരവർഷമെങ്കിലും നീട്ടണമെന്നാണ് അദാനി ഗ്രൂപ്പിെൻറ ആവശ്യം. ദുരന്തത്തിൽ രണ്ട് ഡ്രഡ്ജറുകൾ തകർന്നതും പ്രവൃത്തിനിലച്ചതും ഇദ്ദേഹം ചൂണ്ടിക്കാട്ടി. യന്ത്രത്തകരാർ പരിഹരിക്കാൻ കാലതാമസമെടുക്കുന്നതും തുടർന്ന് മൺസൂൺ എത്തുന്നതും പ്രവൃത്തിയെ ബാധിക്കും.
അതിനാൽ, നിശ്ചയിച്ചതുപോലെ 1460 ദിവസമെന്ന കാലാവധിയിൽ പദ്ധതി യാഥാർഥ്യമാക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. എന്നാൽ, കാലാവധി നീേട്ടണ്ടതില്ലെന്ന നിലപാടിൽ മുഖ്യമന്ത്രി ഉറച്ചുനിന്നു. വിദഗ്ധപഠനത്തിനുശേഷമേ ആവശ്യത്തിൽ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂെവന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ ഉപകരണങ്ങൾ എത്തിച്ച് നിർമാണം വേഗത്തിലാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
ഇൗമാസം 15ന് കൂടുതൽ ഡ്രഡ്ജറുകൾ എത്തിക്കുമെന്ന് കരൺ അദാനി മുഖ്യമന്ത്രിയെ അറിയിച്ചു. തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, വിഴിഞ്ഞം തുറമുഖ കമ്പനി സി.ഇ.ഒ രാജേഷ് ഝാ എന്നിവരും ചർച്ചയിൽ പെങ്കടുത്തു. അതിനിടെ, ഓഖിയിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അദാനി ഗ്രൂപ് അഞ്ചുലക്ഷം നൽകാനുള്ള സന്നദ്ധത മുഖ്യമന്ത്രിയെ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാറിെൻറ രണ്ടുലക്ഷം ഉള്‍പ്പെടെ 22 ലക്ഷം സംസ്ഥാന സര്‍ക്കാര്‍ സഹായമായി അനുവദിച്ചിട്ടുണ്ട്.
ഇതിനുപുറമെയാണ് തുറമുഖ കമ്പനിയുടെ സഹായം. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ വൈകുന്ന ഒാരോദിവസത്തിനും കമ്പനി ലക്ഷങ്ങൾ സർക്കാറിന് പിഴ നൽകണമെന്നാണ് വ്യവസ്ഥ. ഇത് മറികടക്കുക കൂടി ലക്ഷ്യമിട്ടാണ് കാലാവധി നീട്ടണമെന്ന നിലപാടിൽ അദാനി പോർട്സ് ഉറച്ചുനിൽക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.