വിഴിഞ്ഞം തുറമുഖ നിർമാണം: ഒന്നാംഘട്ടം പൂർത്തിയാക്കാൻ വേണ്ടത് 46.77 ലക്ഷം ടൺ കരിങ്കല്ല്
text_fieldsകോഴിക്കോട് : വിഴിഞ്ഞം തുറമുഖം ഒന്നാംഘട്ട നിർമാണം പൂർത്തിയാക്കാൻ 46.77 ലക്ഷം കരിങ്കല്ല് കൂടി വേണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ നിയമസഭയെ രേഖാമൂലം അറിയിച്ചു. ഏകദേശം 87 ലക്ഷം ടൺ കരിങ്കല്ലാണ് ആവശ്യമായിരുന്നത്. അതിൽ 40.23 ലക്ഷം ടൺ (46 ശതമാനം) ഇതിനോടകം സംഭരിക്കാനായി.
തിരുവനന്തപുരം ജില്ലയിൽനിന്ന് 18.66 ലക്ഷം ടണും കൊല്ലം ജില്ലിയിൽനിന്ന് 7.76 ടൺ കരിങ്കല്ലുമാണ് ലഭിച്ചത്. നിർമാണം പൂർത്തിയാക്കാനായി 46.77 ( 54 ശതമാനം) കല്ലാണ് ആവശ്യമുള്ളത്. നാളിതുവരെ അഞ്ച് ക്വാറികൾക്ക് അനുമതി നൽകി. അതിൽ രണ്ട് അദാനി കമ്പനിക്ക് നേരിട്ടാണ് അനുവദിച്ചത്. മൂന്നെങ്ങം 50 ശതമാനം കല്ല് വിഴിഞ്ഞം പദ്ധതിക്ക് നൽകാമെന്ന വ്യവസ്ഥയിലാണ് അനുവദിച്ചത്.
ഇതുകൂടാതെ അഞ്ച് ക്വാറികൾക്ക് പാരിസ്ഥിതിക അനുമതിയും നൽകി. മൂന്ന് ക്വാറികൾക്ക് പാരിസ്ഥിതിക അനുമതി നൽകാൻ മൈനിങ് ആൻഡ് ജിയോളജിയുടെ പരിശോധനയിലാണ്. തിരുവനന്തപുരം, കൊല്ലം, പട്ടനംതിട്ട ജില്ലകളിലെ സർക്കാർ പുറമ്പോക്ക് ഭൂമികളിൽ എട്ട് ക്വാറികൾ സ്ഥാപിക്കാൻ അദാനി കമ്പനിക്ക് എൻ.ഒ.സി സർക്കാർ നൽകി.
ഖനനത്തിന് അനുമതിക്കായി വിവധ വകുപ്പുകളിൽ അപേക്ഷ നൽകി. അതിൽ രണ്ട് ക്വാറികൾ നിലവിൽ പ്രവർത്തക്ഷമമാണ്. ഇതിന് പുറമെ അദാനി കമ്പനി വിവിധ സ്വകാര്യ പങ്കാളികളുമായി ചേർന്ന് പുതിയ ക്വാറികൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽനിന്നും ഖനനം ചെയ്യുന്ന അളവിന്റെ 50 ശതമാനം കരിങ്കല്ല് വിഴിഞ്ഞം പദ്ധതിക്കായി ലഭിക്കും.
ഇത്തരത്തിൽ എട്ട് ക്വാറികൾ കൂടി സ്ഥാപിക്കുന്നതിനുള്ള അപേക്ഷകൾ സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്. ഇവയിൽ മൂന്ന് ക്വാറികൾ നിലവിൽ പ്രവർത്തനക്ഷമമാണ്. മറ്റ് അഞ്ച് ക്വാറികൾ ഖനനാനുമതികൾ നേടുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.