വിഴിഞ്ഞം കരാർ: വ്യവസ്ഥകൾ സർക്കാർ താൽപര്യത്തിന് വിരുദ്ധമെന്ന് കമീഷൻ
text_fieldsകൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറിലെ പല വ്യവസ്ഥകളും സർക്കാർ താൽപര്യം സംരക്ഷിക്കുന്നതല്ലെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമീഷെൻറ നിരീക്ഷണം. പല വ്യവസ്ഥകളും ഭാവിയിൽ നിയമ തർക്കത്തിന് ഇടവെക്കുമെന്നും ചൊവ്വാഴ്ചത്തെ സിറ്റിങ്ങിൽ കമീഷൻ ചൂണ്ടിക്കാട്ടി. 128 ഏക്കർ ഭൂമിയും നിർമാണത്തിനാവശ്യമായ പണവും മറ്റ് ആനുകൂല്യവും അദാനി ഗ്രൂപ്പിന് സർക്കാർ നൽകുന്ന സാഹചര്യത്തിൽ ഇതേ ഭൂമി പണയപ്പെടുത്തി ബാങ്ക് വായ്പയെടുക്കാമെന്ന വ്യവസ്ഥ സർക്കാറിന് പിന്നീട് ബാധ്യതയാകില്ലേയെന്ന് കമീഷൻ ചോദിച്ചു.
ഭൂമിയിൽ 30 ഏക്കർ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കാമെന്നും പറയുന്നു. ഇത് സർക്കാർ താൽപര്യത്തിന് വിരുദ്ധമാണ്. ഭൂമി പണയപ്പെടുത്തി വായ്പയെടുത്ത ശേഷം കമ്പനി തിരിച്ചടച്ചില്ലെങ്കിൽ സർക്കാറിന് അത് ബാധ്യതയാകിേല്ലയെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ ചോദിച്ചു. എന്നാൽ, തങ്ങൾ ഭൂമി പണയപ്പെടുത്തി വായ്പയെടുത്തിട്ടില്ലെന്ന മറുപടിയാണ് കമ്പനി അധികൃതർ നൽകിയത്. സി.എ.ജി റിപ്പോർട്ടിനെതിരെ കമീഷനിൽ മൊഴി നൽകാനെത്തിയത് കരാറിൽ ഒപ്പിട്ട തുറമുഖ സെക്രട്ടറി ജയിംസ് വർഗീസ് ആണ്. ഇത്തരം കരാറുകൾ സാധാരണയായി ഇങ്ങനെയാണെന്ന വിശദീകരണമാണ് അദ്ദേഹം നൽകിയത്.
പദ്ധതിക്ക് ആവശ്യമായ 75 ലക്ഷം ടൺ കരിങ്കല്ലിെൻറ ലഭ്യത എവിടെനിന്നാണ് ഉദ്ദേശിക്കുന്നതെന്ന് കമീഷൻ ആരാഞ്ഞു. കേരളത്തിൽ ഇത്രയധികം കരിങ്കല്ല് ഉണ്ടോ എന്നായിരുന്നു ചോദ്യം. രണ്ട് മലതന്നെ ഇതിന് വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കരിങ്കല്ലിെൻറ ലഭ്യത ഉറപ്പാക്കാൻ കൊല്ലം, തിരുവനന്തപുരം കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും തമിഴ്നാട്ടിൽനിന്ന് എത്തിക്കുമെന്നും സർക്കാർ സഹായമുണ്ടാകുമെന്നും നിയമസഭയിലെ മറുപടി ഉദ്ധരിച്ച് കമ്പനി പ്രതിനിധി പറഞ്ഞു. എന്നാൽ, ഇതിെൻറ ലഭ്യതക്കുള്ള എല്ലാ അനുമതിയും സർക്കാറിെൻറ പക്കലല്ലെന്ന് കമീഷൻ ഓർമിപ്പിച്ചു.
ഉപകരണങ്ങൾക്ക് 634 കോടി ചെലവഴിക്കേണ്ടി വരുമെന്നാണ് 2013ൽ കമ്പനി അറിയിച്ചത്. എന്നാൽ, 2015 ആയപ്പോൾ ഇതെങ്ങനെ 934 കോടി രൂപയായെന്ന് കമീഷൻ ചോദിച്ചു. ആദ്യം നൽകിയ കണക്കിൽ പിഴവുണ്ടായിരുെന്നന്നും രണ്ടാമത്തേതാണ് കൃത്യമെന്നും കമ്പനി അധികൃതർ മറുപടി നൽകി.
ക്രെയിനുകൾക്ക് 75 കോടി വില നി ശ്ചയിച്ചതിെൻറ അടിസ്ഥാനമെന്താണെന്ന ചോദ്യത്തിന് തങ്ങൾ വാങ്ങുന്നത് കൂടുതൽ ആധുനിക രീതിയിലുള്ളതാണെന്നും ഇത്രയും തുക വേണ്ടി വരുമെന്നുമായിരുന്നു മറുപടി. പുലിമുട്ട് നിർമാണത്തിെൻറ നിരക്ക് 767 കോടിയിൽനിന്ന് 1463 കോടിയായി ഉയർന്നതിനെക്കുറിച്ചും കമീഷൻ ചോദിച്ചു. എന്നാൽ, അത്രയും രൂപ വേണ്ടിവരുമെന്നും കമ്പനി മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.