അദാനിയുടെ ‘1000 ദിനങ്ങൾ’ ഇന്നു തീരും, വിഴിഞ്ഞമിപ്പോഴും അനിശ്ചിതക്കടലിൽ
text_fieldsതിരുവനന്തപുരം: അദാനി ഗ്രൂപ് പ്രഖ്യാപിച്ച 1000 ദിനം ശനിയാഴ്ച പൂർത്തിയാകുേമ്പാൾ, കേരളത്തിെൻറ സ്വപ്നപദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി അറബിക്കടലിൽതന്നെ. 2015 ഡിസംബർ അഞ്ചിനാണ് തുറമുഖത്തിന് കല്ലിട്ടത്. കരാർ പ്രകാരം 2019 ഡിസംബര്‍ 15ന് വാണിജ്യാടിസ്ഥാനത്തില്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കണം. 1000 ദിവസംകൊണ്ട് പദ്ധതി പൂർത്തിയാക്കുമെന്നായിരുന്നു കമ്പനി വാഗ്ദാനം. കരാറിൽ പറഞ്ഞ 1460 ദിവസംകൊണ്ട് പദ്ധതി യാഥാർഥ്യമാകുമെന്ന പ്രതീക്ഷയാണ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിയമസഭയിൽ പങ്കുവെച്ചത്. എന്നാൽ, കരാർ സമയത്തിലും പണി തീരില്ലെന്നാണ് അദാനി ഗ്രൂപ് പറയുന്നത്.
3.1 കിേലാമീറ്റർ നീളത്തിൽ നിർമിക്കാനുദ്ദേശിച്ച പുലിമുട്ടിൽ പൂർത്തിയായത് 600 മീറ്റർ മാത്രം. ഇതിൽ നല്ലൊരു ശതമാനവും തിരയെടുത്തു. അഡ്മിനിസ്ട്രേറ്റിവ്, കസ്റ്റംസ്, ഇലക്ട്രിക്കൽ സെക്ഷനുകളടക്കം പ്രവർത്തിക്കേണ്ട 18 കെട്ടിടങ്ങളുടെ നിർമാണം തുടങ്ങിയേടത്തുതന്നെ. വാർഫ് നിർമാണത്തിന് 650 പൈലിങ്ങുകളാണുള്ളത്. പൂർത്തിയായത് 377 എണ്ണം. പുലിമുട്ട് ശക്തിപ്പെടുത്താൻ നിർമിക്കേണ്ട 10,000 ആക്രോപോഡുകളിൽ പൂർത്തിയായത് 7000 എണ്ണം. തുറമുഖത്തിന് 50 ഹെക്ടർ ഭൂമി സജ്ജമാക്കണം. ഇനിയും 15 ഹെക്ടർ കൂടി വേണം.
ഒാഖിയെ പ്രതിക്കൂട്ടിലാക്കി തടിതപ്പൽ
ഓഖി സമയത്ത് ഡ്രെഡ്ജര്‍ കേടായെന്നും ഇതുമൂലം പണി നടന്നില്ലെന്നുമാണ് സ്വതന്ത്ര തുറമുഖ കമ്പനിക്ക് അദാനി ഗ്രൂപ് നൽകിയ കത്തില്‍ പറഞ്ഞത്. പാറ ലഭിക്കാത്തതാണ് പദ്ധതി മുന്നോട്ട് പോകാത്തതിന് കാരണമെന്നാണ് ഇവരുടെ വിശദീകരണം. കരാര്‍ സമയത്തില്‍ തീര്‍ന്നില്ലെങ്കില്‍ അതു കഴിഞ്ഞുള്ള ഒരോ ദിവസവും 12 ലക്ഷം രൂപ അദാനി കമ്പനി സര്‍ക്കാറിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യവസ്ഥ.
ഇൗ നഷ്ടപരിഹാരം ഒഴിവാക്കാനാണ് ഓഖി ദുരന്തം അദാനി മറയാക്കുന്നതെന്ന് സൂചനയുണ്ട്. വിഴിഞ്ഞം ഇൻറർനാഷനൽ ഡീപ് വാട്ടർ മൾട്ടിപർപസ് സീപോർട്ട് എന്ന് പേരിട്ട പദ്ധതിയുടെ ആകെ ചെലവ് 7525 കോടി രൂപയാണ്. കേരളം 2280 കോടി രൂപയും കേന്ദ്രസർക്കാർ മൂലധനത്തിന് ഉപരി തുകയായി 817.8 കോടി രൂപയുമാണ് മുടക്കുന്നത്. ബാക്കി അദാനി പോർട്സും. സർക്കാറിന് ഏഴാംവർഷം മുതലാണ് വരുമാനം ലഭിച്ചു തുടങ്ങുക.
വേണ്ടത് 80 ലക്ഷം ടൺ പാറ
75-80 ലക്ഷം ടൺ പാറ തുറമുഖ നിർമാണത്തിന് വേണമെന്നാണ് അദാനി ഗ്രൂപ് പറയുന്നത്. പാറ കിട്ടിയാലേ പുലിമുട്ടിെൻറയും വാർഫിെൻറയുമടക്കം നിർമാണം നടക്കൂ. കിളിമാനൂർ മേഖലയിലെ ക്വാറികളിൽനിന്ന് പാറെയത്തിക്കാനുള്ള നീക്കം ജനകീയ പ്രതിഷേധത്തിൽ തടസ്സപ്പെടുകയും ചെയ്തു. തുറമുഖ നിർമാണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന അദാനി ഗ്രൂപ്പിെൻറ ആവശ്യം സർക്കാർ തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.