വിഴിഞ്ഞം കുരുക്കാകുന്നു; കടലെടുത്ത് തെക്കൻ കേരളം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിെൻറ തെക്കൻ തീരത്ത് വൻതോതിൽ കടൽതീര ശോഷണത്തിന് ആക്കം കൂട്ടുന്നതിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിനും സുപ്രധാന പങ്ക്. അദാനി പോർട്സ് പ്രൈവറ്റ് ലിമിറ്റഡിെൻറ നിർമാണം നടക്കുന്ന നിർദിഷ്ട അന്താരാഷ്ട്ര തുറമുഖ പ്രദേശത്തിെൻറ തെക്കും വടക്കും ഭാഗത്താണ് വിരുദ്ധമായ പ്രതിഭാസങ്ങൾ ഉണ്ടാകുന്നത്. ഒരു ഭാഗത്ത് തീരം പൂർണമായി കടലെടുക്കുേമ്പാൾ മറുഭാഗത്ത് അനിയന്ത്രിതമായി മണൽക്കൂനകൾ ഉണ്ടാകുകയാണ്. കടൽക്ഷോഭം നിയന്ത്രിക്കുന്നതിെൻറ ഭാഗമായി നിർമിക്കുന്ന കടൽഭിത്തികൾ, ചെറിയ പുലിമുട്ടുകൾ എന്നിവ മൂലം കടൽതീര ശോഷണം നടക്കുേമ്പാൾ തന്നെയാണ് വിഴിഞ്ഞം പദ്ധതിക്കായി കടൽ നികത്തുന്നതും ഏതാണ്ട് 3200 മീറ്റർ നീളത്തിൽ പുലിമുട്ട് നിർമിക്കുന്നതും. ഇതിനകം 600 മീറ്റർ നിർമിച്ചുകഴിഞ്ഞു.
വിഴിഞ്ഞത്തിന് വടക്കുള്ള പനത്തുറ, പൂന്തുറ, വലിയതുറ, ചെറിയതുറ, ബീമാപള്ളി എന്നിവിടങ്ങളിലാണ് തീരം ഏതാണ്ട് പൂർണമായി നഷ്ടമാകുന്ന തരത്തിൽ കടൽക്ഷോഭം ഉണ്ടാകുന്നത്. വിഴിഞ്ഞത് 1970 ൽ മത്സ്യബന്ധന തുറമുഖത്തിെൻറ പുലിമുട്ട് നിർമിച്ച ശേഷമാണ് തീരം കടലെടുക്കുന്ന പ്രതിഭാസം കൂടുതലായി കണ്ടുതുടങ്ങിയത്. അദാനിയുടെ നേതൃത്വത്തിൽ വാണിജ്യ തുറമുഖ നിർമാണത്തിനായി വിഴിഞ്ഞത്ത് കടൽ നികത്തലും പുലിമുട്ട് നിർമാണവും ഡ്രഡ്ജിങ് ആരംഭിച്ചതോടെ സ്ഥിതി ഗുരുതരമായി. കഴിഞ്ഞ ദിവസം വലിയതുറ കടൽപാലത്തിന് കരയുമായുള്ള ബന്ധം പൂർണമായി നഷ്ടപ്പെടുന്ന തരത്തിൽ തീരം കടലെടുത്തു.
കാലാവസ്ഥ വ്യതിയാനങ്ങൾക്കൊപ്പം ഇൗ പ്രതിഭാസങ്ങൾ കൂടി വരുന്നതോടെ പ്രശ്നങ്ങൾ ഗുരുതരമാകുമെന്ന് തീരദേശ പരിസ്ഥിതി പ്രവർത്തകനായ എ.െജ. വിജയൻ ‘മാധ്യമ’േത്താട് പറഞ്ഞു. നിർമാണത്തിനുള്ള പാറകൾക്ക് വേണ്ടി കൂടുതൽ മലകൾ ഇടിക്കുന്നതും പരിസ്ഥിതിയെ ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം വിഴിഞ്ഞത്തിന് തെക്ക് അടിമലത്തുറ, പുല്ലുവിള, പൂവാർ, പുതിയതുറ, കൊച്ചുതുറ, പള്ളം എന്നിവിടങ്ങളിലാകെട്ട, വലിയ തീരങ്ങൾ ഉണ്ടാകുന്ന പ്രതിഭാസമാണ് കാണുന്നത്. സാധാരണയിൽ കവിഞ്ഞ പൊക്കമുള്ള മണൽതിട്ടകളാണ് ഇവിടങ്ങളിൽ രൂപപ്പെടുന്നത്. ഇതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ വള്ളം ഇറക്കാൻ പോലും കഴിയാത്ത സ്ഥിതിയായി. മണൽതിട്ടകൾക്ക് ഇടയ്ക്ക് മഴ വെള്ളം ഒലിച്ചുപോകാതെ കെട്ടിനിൽക്കുന്നത് പ്രദേശത്ത് സാംക്രമിക രോഗ ഭീഷണിയും ഉയർത്തുന്നു.
പുലിമുട്ട്, ഡ്രഡ്ജിങ്, കടൽ ഭിത്തി, കടൽ നികത്തൽ, തുറമുഖ നിർമാണം എന്നിവ ഉൾപ്പെടുന്ന തുറമുഖ നിർമാണം തീരശോഷണത്തിന് ഇടയാക്കുെന്നന്ന് ഡോ. എം.എസ്. സ്വാമിനാഥൻ സമിതിയുടെ പഠന റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നു. ഡ്രഡ്ജിങ് ആവശ്യമില്ലാത്ത ആഴം കൂടിയ സ്വാഭാവിക കപ്പൽ ചാലാണ് വിഴിഞ്ഞത്തേതെന്ന അധികൃതരുടെ അവകാശവാദവും തെറ്റാണെന്ന് തെളിഞ്ഞു. കപ്പൽ ചാലിൽ നാലടിേയാളം മണൽതിട്ട ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ ദിവസം ഒരു കപ്പലിന് അടുക്കാൻ കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.