ആസ്തി പണയംവെക്കൽ വിഴിഞ്ഞം കരാർ ഭാഗമായത് മുൻ സർക്കാർ പ്രേരണയിൽ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി സർക്കാർ ഏറ്റെടുത്ത ഭൂമി അടക്കം ആസ് തി അദാനിക്ക് പണയംവെച്ച് വായ്പകരാറിെൻറ ഭാഗമായത് മുൻ സർക്കാറിെൻറ പ്രേരണയി ൽ. എംപവേഡ് കമ്മിറ്റി ആദ്യം തള്ളിയ ഇൗ വ്യവസ്ഥ നിർബന്ധപൂർവം പിന്നീട് സമ്മതിപ്പിക്കു കയായിരുെന്നന്ന് വിഴിഞ്ഞം ജുഡീഷ്യൽ അന്വേഷണ കമീഷൻ റിപ്പോർട്ട് വിശദീകരിക്കുന്ന ു. ഇൗ വ്യവസ്ഥയെ സി.എ.ജിയെപ്പോലെ വിഴിഞ്ഞം അന്വേഷണ കമീഷനും സംസ്ഥാനതാൽപര്യത്തിന് വ ിരുദ്ധമെന്നാണ് നിരീക്ഷിക്കുന്നത്.
വായ്പഉടമ്പടിപ്രകാരം പദ്ധതിക്കായി സർക്കാർ 548 കോടിക്ക് ഏറ്റെടുത്ത ഭൂമി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് പണയം വെക്കാം. ഫണ്ടഡ് വർക്കുകളും മത്സ്യബന്ധനതുറമുഖവും ഒഴികെ പദ്ധതിപ്രദേശത്തെ ആസ്തി മുഴുവനും പണയംവെച്ച് വായ്പ എടുക്കാം. കരാറിൽ ഇൗ വ്യവസ്ഥ ഉൾപ്പെടുത്താനുള്ള നിർേദശം 2015 മാർച്ച് 17ന് ചേർന്ന എംപവേഡ് കമ്മിറ്റി തള്ളി. നിയമ, ധനകാര്യ കൺസൾട്ടൻറുമാരുടെ ഉപദേശപ്രകാരമായിരുന്നു തീരുമാനം. എന്നാൽ, 2015 ഏപ്രിൽ ഏഴിന് ചേർന്ന വിഴിഞ്ഞം തുറമുഖ കമ്പനി ഡയറക്ടർ ബോർഡ് യോഗം അന്നത്തെ മാനേജിങ് ഡയറക്ടറോട് എംപവേഡ് കമ്മിറ്റിയെ അനുമതി നൽകാനായി പ്രേരിപ്പിക്കണമെന്ന് നിർേദശിച്ചു.
ഡയറക്ടർ ബോർഡിനെ നിയന്ത്രിച്ചിരുന്നത് മന്ത്രിസഭയാണെന്നും ഇൗ വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്തണമെന്ന അദാനിയുടെ അപേക്ഷക്ക് വഴങ്ങിയായിരുന്നു ഇൗ നടപടിയെന്നും കമീഷൻ ചൂണ്ടിക്കാട്ടുന്നു. കരാറുകാരന് ആസ്തി പണയംവെക്കാൻ അനുമതി നൽകുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയത് പൊതു-സ്വകാര്യ പങ്കാളിത്തപദ്ധതിയിൽ വെള്ളം ചേർക്കലായി. വിഴിഞ്ഞം പദ്ധതി നടത്തിപ്പും പരിപാലനവും ഉൾപ്പെടെ നിക്ഷേപചെലവ് സർക്കാറും സ്വകാര്യപങ്കാളിയുമായി 68:32 അനുപാതത്തിലാണ് പങ്കുവെക്കുന്നത്.
സ്വകാര്യപങ്കാളി കടമെടുക്കുന്ന ഫണ്ടാണ് അവരുടെ നിക്ഷേപ പങ്ക്. എന്നാൽ സർക്കാർഭൂമി പണയംവെച്ച് തുക കണ്ടെത്തുന്നതിനെ അവരുടെ നിക്ഷേപ പങ്ക് എന്ന് പറയാനാവില്ലെന്നും കമീഷൻ വ്യക്തമാക്കി. വായ്പ തിരിച്ചടവ് മുടങ്ങിയാൽ ലേലം ചെയ്യുന്നത് സർക്കാർഭൂമിയാവും. സർക്കാറും സ്വകാര്യപങ്കാളിയും തമ്മിൽ നിക്ഷേപത്തിലുള്ള പങ്കാളിത്തഅനുപാതത്തെ അട്ടിമറിക്കുന്നതാണ് ഇൗ വ്യവസ്ഥ. തർക്കത്തിനുതന്നെ ഇടംവെക്കാവുന്നതാണ് പണയം വെക്കൽ വ്യവസ്ഥ- കമീഷൻ പറഞ്ഞു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയുടെ ഭാഗമായി പുറംകടലിൽ നിർമിക്കുന്ന പുലിമുട്ടിന് വേണ്ടിവരുക 75 ലക്ഷത്തോളം ടൺ പാറയാണെന്നും കമീഷൻ വെളിപ്പെടുത്തി. പുറംകടലിൽ 3.1 കിലോമീറ്റർ ദൂരത്തിലാണ് പുലിമുട്ട് നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.