Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞം തുറമുഖം...

വിഴിഞ്ഞം തുറമുഖം രണ്ട്​ വർഷത്തിനകം പൂർത്തിയാക്കും -അഹമ്മദ്​ ദേവർകോവിൽ

text_fields
bookmark_border
വിഴിഞ്ഞം തുറമുഖം രണ്ട്​ വർഷത്തിനകം പൂർത്തിയാക്കും -അഹമ്മദ്​ ദേവർകോവിൽ
cancel

കോഴിക്കോട്​: വിഴിഞ്ഞം തുറമുഖം രണ്ട്​ വർഷത്തിനകം പൂർത്തിയാക്കുമെന്ന്​ തുറമുഖ വകുപ്പ്​ മന്ത്രി അഹമ്മദ്​ ദേവർകോവിൽ. ബേപ്പൂരിൽ വലിയ കപ്പലുകൾക്ക്​ അടുക്കാനുള്ള സൗകര്യമൊരുക്കും. അഴീക്കോട്​ തുറമുഖം വികസപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്​ മൂലം വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ പ്രതിസന്ധിയുണ്ടായിട്ടുണ്ട്​. ഇത്​ വൈകാതെ പരിഹരിക്കും. സ്വപ്​ന പദ്ധതി വേഗത്തിൽ പൂർത്തിയാക്കുന്നതിനാകും ആദ്യ പരിഗണന. തുറമുഖങ്ങൾ വഴിയുള്ള ചരക്ക്​ നീക്കം വർധിക്കു​ന്നതോടെ കുറഞ്ഞ ചെലവിൽ സാധനങ്ങൾ എത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിന്​ സാമ്പത്തിക പ്രതിസന്ധി തടസമാവില്ലെന്നും മന്ത്രി വ്യക്​തമാക്കി. തുറമുഖ വകുപ്പ്​ മന്ത്രിയായി ചുമതലയേറ്റെടുത്ത അഹമ്മദ്​ ദേവർകോവിലിന്‍റെ മുന്നിലെ പ്രധാന വെല്ലുവിളി വിഴിഞ്ഞം തുറമുഖ നിർമാണമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vizhinam portAhmed Daverkovil
News Summary - Vizhinjam port to be completed within two years - Ahmed Devarkovil
Next Story