വിഴിഞ്ഞം: പൊതുമുതൽ വിൽപനയാണോയെന്ന് സർക്കാറിനോട് കോടതി
text_fieldsകൊച്ചി: വിഴിഞ്ഞം പദ്ധതിക്ക് വീണ്ടും ഹൈകോടതിയുടെ രൂക്ഷവിമർശനം. പദ്ധതി നടപ്പാക്കുന്നതിലൂടെ പൊതുമുതൽ വിൽപനയാണോ സർക്കാർ നടത്തുന്നതെന്ന് സംസ്ഥാന സർക്കാരിനോട് കോടതി ചോദിച്ചു. പദ്ധതിയിലൂടെ സംസ്ഥാനത്തിന്‍റെ സ്വത്ത് സർക്കാർ പണയം വെക്കുകയാണോയെന്നും കരാർ ഏകപക്ഷീയമായിപ്പോയോ എന്നും കോടതി ആശങ്ക രേഖപ്പെടുത്തി.
വരുന്ന നാൽപത് വർഷക്കാലം പദ്ധതികൊണ്ട് കേരളത്തിന് ഒരു പ്രയോജനവും ഉണ്ടാകില്ലെന്ന് നിരീക്ഷിച്ച കോടതി ഇക്കാര്യത്തിൽ സംസ്ഥാന സർക്കരിനോട് വിശദീകരണം തേടി.
സി.എ.ജി റിപ്പോര്‍ട്ട് പൊതുമുതൽ വിൽപനയാണെന്ന കാര്യം വ്യക്തമാക്കുന്നു. 13,000 കോടി ലഭിക്കാന്‍ 19,000 കോടിയുടെ കരാര്‍ ഇളവ് അനുവദിച്ചു. സി.എ.ജി ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ അന്വേഷണ കമീഷനെ നിയോഗിച്ചു. എന്നാൽ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമീഷന്‍ നാലുമാസമായിട്ടും പ്രവര്‍ത്തിച്ചിട്ടില്ല. കമ്മിഷന് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കി നല്‍കിയില്ലെന്നു ഹൈകോടതി ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം കരാർ സംസ്ഥാനത്തിന് ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി സലീം സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് ഹൈകോടതിയുടെ നിരീക്ഷണങ്ങൾ. സാധാരണഗതിയിലൽ ഇത്തരം കരാറുകൾ 30വർഷത്തക്കാണ് ഒപ്പിടുക എന്നാൽ. ഇവിടെ അത് നാൽപത് വർഷമാണ്. മറ്റ് ചില നിബന്ധനകൾ വച്ച് അദാനി ഗ്രൂപ്പിന് 20വർഷത്തെ അധികവരുമാനവും ലഭ്യമാക്കിയിട്ടുണ്ട്. നാമമാത്രമായ തുകമാത്രം മുടക്കുന്ന അദാനി ഗ്രൂപ്പിന് പദ്ധതിയുടെ മുഴുവൻ അവകാശവും നൽകുന്നരീതിയിലാണ് കരാർ രൂപകൽപന ചെയ്തിട്ടുള്ളതെന്നും സലിം ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സി.എ.ജിയുടെ റിപോർട്ട്. നിര്‍മാണകാലാവധി 10 വര്‍ഷം കൂട്ടിനല്‍കിയത് നിയമവിരുദ്ധമെന്നും ഇതിലൂടെ 29.21 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് കിട്ടുമെന്നും സി.എ.ജി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.