വിഴിഞ്ഞം: സി.എ.ജി റിപ്പോര്‍ട്ടിനെ ചൊല്ലി നിയമസഭയില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയെ കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നതിനെ ചൊല്ലി നിയമസഭയില്‍ ഭരണ പ്രതിപക്ഷ തര്‍ക്കം. കരട് റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നതെന്നും അന്തിമ റിപ്പോര്‍ട്ട് വന്നിട്ടില്ലെന്ന് തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സഭയെ അറിയിച്ചു. രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കണമെന്ന് സി.എ.ജി ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമ റിപ്പോര്‍ട്ടില്‍ മാറ്റം വന്നേക്കാമെന്നും കടന്നപ്പള്ളി വ്യക്തമാക്കി.
കരട് റിപ്പോര്‍ട്ട് ചോര്‍ന്നതിനെ കുറിച്ച് സര്‍ക്കാര്‍ അന്വേഷിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വിഷയം ഉന്നയിച്ച പി.ടി തോമസ് ചോദിച്ചു. സി.എ.ജി റിപ്പോര്‍ട്ട് ചോരുന്നത് ആദ്യത്തെ സംഭവമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.
കരാര്‍ ഒപ്പിട്ട സാഹചര്യത്തില്‍ ഇനി കുറവുകള്‍ പറഞ്ഞ് തര്‍ക്കിച്ചിട്ട് കാര്യമില്ല. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. കരാര്‍ ഒപ്പിട്ടതോടെ അത് നടപ്പാക്കാതിരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പദ്ധതിയെക്കുറിച്ച് ആദ്യം ആശങ്കപ്പെട്ട കാര്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
അതേസമയം, സി.എ.ജി റിപ്പോര്‍ട്ടിനു രഹസ്യ സ്വഭാവമുണ്ടെന്നും ആ റിപ്പോര്‍ട്ട് നിയമസഭയില്‍ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു. കരാറില്‍ സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ല, ആസൂത്രണമില്ലാത്തതാണ് ചെലവ് കുത്തനേ കൂടാൻ ഇടയാക്കിയത് എന്നീ പരാമർശങ്ങൾ കരട് റിപ്പോര്‍ട്ടിലുണ്ടെന്നാണ് പുറത്തുവന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.