വിഴിഞ്ഞത്ത് വഴിവിട്ട സഹായം
text_fieldsതിരുവനന്തപുരം: അദാനി ഗ്രൂപ്പുമായി ഒപ്പിട്ട വിഴിഞ്ഞം തുറമുഖ കരാർ വ്യവസ്ഥകൾ സംസ്ഥാന താൽപര്യത്തിനുവിരുദ്ധമാണെന്ന് കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ. പദ്ധതിക്കായി 67 ശതമാനം പണവും മുടക്കുന്ന സംസ്ഥാനത്തിെൻറ താൽപര്യങ്ങൾ സംരക്ഷിച്ചില്ലെന്നും അതേസമയം, കരാറുകാർക്ക് അനേക കോടിയുടെ അധിക വരുമാന സാധ്യത ഉണ്ടായെന്നും സി.എ.ജി കണ്ടെത്തി. റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു.
ഏകദേശം 80,000 കോടിയിലേറെ രൂപയുടെ അധിക വരുമാനം കരാറുകാർക്ക് ലഭിക്കുമെന്ന സൂചനയാണ് റിപ്പോർട്ട് നൽകുന്നത്.
പദ്ധതിയുടെ ശേഷി 30ാം വർഷത്തിൽ മൂന്ന് എം.ടി.ഇ.യു ആയി ഉയർത്തിയാൽ 20 വർഷം കൂടി കാലാവധി നീട്ടി നൽകാൻ വ്യവസ്ഥയുണ്ട്്. കരട് കരാറിൽ 40 വർഷ കാലാവധിയും 10 വർഷം കൂടി നീട്ടാമെന്നുമാണ് പറയുന്നത്. നീട്ടുന്നത് 10 വർഷമായി നിശ്ചയിച്ചിരുെന്നങ്കിൽ സംസ്ഥാനത്തിന് 61,095 േകാടി അധികവരുമാനം ലഭിക്കുമായിരുന്നു. മൂന്ന് എം.ടി.ഇ.യുവായി ഉയർത്താൻ അന്നത്തെ നിരക്കിൽ 14,651 കോടി (ഇപ്പോൾ 3390 കോടി) വേണം. ഇത്രയും മുടക്കിയാൽ നിർമാതാക്കൾക്ക് 61,095 കോടി അധികവരുമാനം ലഭിക്കും.
കരാർ കാലാവധി 30 വർഷമായി സർക്കാർ നയത്തിൽ വ്യക്തമാക്കിയിരിക്കെ വിഴിഞ്ഞത്തിന് 40 വർഷമാണ് നൽകിയത്. ഇതിലൂടെ അദാനി ഗ്രൂപ്പിന് അധിക 10 വർഷംകൊണ്ട് 29,217 കോടി അധികവരുമാനമുണ്ടാകും. പദ്ധതി ചെലവിൽ ഒാഹരി സഹായം ഉൾക്കൊള്ളിക്കാൻ പാടില്ലെന്ന് നിബന്ധന ഉണ്ടായിരിക്കെ കരാറിൽ ഒാഹരി സഹായം കുറക്കേണ്ടതില്ലെന്ന വ്യവസ്ഥ ഉൾപ്പെടുത്തി. ഇതോടെ ഒാഹരി സഹായം 943.62 കോടിയിൽനിന്ന് 1226.70 കോടിയായി ഉയർന്നു. ആരും ആവശ്യപ്പെടാത്ത ഇൗ മാറ്റത്തിലൂടെ സർക്കാർ 283.08 കോടി രൂപ അധികം നൽകേണ്ട സ്ഥിതി വന്നു.
123.71 കോടി രൂപയാണ് ഇതിലെ പലിശ നഷ്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.