മന്ത്രി വി.അബ്ദുറഹ്മാൻ ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹി- വിഴിഞ്ഞം സമരസമതി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം സമരം രാജ്യദ്രോഹികൾ നടത്തുന്നതാണെന്ന മന്ത്രി വി.അബ്ദുറഹിമാന്‍റെ പ്രസ്താവനക്കെതിരെ സമരസമിതി കൺവീനർ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് രംഗത്ത്. അബ്ദുറഹിമാനാണ് ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയെന്ന് തിയോഡോഷ്യസ് പ്രതികരിച്ചു.
മത്സ്യത്തൊഴിലാളികളുടെ മന്ത്രിയെന്നാണ് ഞങ്ങള്‍ വിചാരിച്ചിരുന്നത്. പക്ഷെ തലങ്ങും വിലങ്ങും സംസാരിക്കുന്നത് വേറെ ഏതോ മന്ത്രിക്കു വേണ്ടിയാണ്. രാജ്യദ്രോഹി ആരാണെന്നും രാജ്യദ്രോഹികളെ അഴിച്ചുവിട്ടത് ആരാണെന്നും വിഴിഞ്ഞത്ത് നമ്മള്‍ കണ്ടു. അതു അബ്ദുറഹിമാനും മന്ത്രിയുടെ സി.പി.എം ഗുണ്ടകളുമാണ് അവിടെ അഴിഞ്ഞാടിയത്. അതുകൊണ്ട് രാജ്യദ്രോഹികളെന്ന് ഞങ്ങളെ വിളിക്കാന്‍ മാത്രം തരംതാണുപോയ അബ്ദുറഹിമാനാണ് രാജ്യദ്രോഹി. അദ്ദേഹത്തെ അടിയന്തരമായി പുറത്താക്കണം. ദേശീയപതാക നേരാംവണ്ണം ഉയർത്താൻ അറിയാത്തവരാണ് രാജ്യദോഹിയെന്ന് വിളിക്കുന്നത്. ദേശീയഗാനം അച്ചടക്കത്തോടു കൂടി പാടാന്‍ പഠിച്ചിട്ടുള്ളവരാണ് ഞങ്ങള്‍. അബ്ദുറഹിമാനെ കേരള ഗവർണറോ, പ്രധാനമന്ത്രിയോ അടിയന്തരമായി പുറത്താക്കണം.
വലിയ പീരങ്കിപ്പടയെ നേരിട്ടിട്ടുള്ളവരാണ് ഞങ്ങള്‍. ഞങ്ങളുടെ ആള്‍ക്കാരെ നിങ്ങള്‍ തല്ലിച്ചതച്ചല്ലോ. അതെല്ലാം നിരായുധരായി നേരിട്ട മത്സ്യത്തൊഴിലാളികള്‍ക്ക് പറയാനുള്ളത്, അബ്ദുറഹിമാന്‍റെ വിടുവായത്തവുമായി വരിക..നമുക് സമരപ്പന്തലില്‍ െവച്ചു കാണാം - സമരസമിതി കണ്‍വീനര്‍ പറഞ്ഞു.
വിഴിഞ്ഞം സീ പോർട്ട് കമ്പനി മസ്ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. വിഴിഞ്ഞം പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന് പറഞ്ഞ മന്ത്രി ഇതിലും വലിയ തടസം നീക്കിയിട്ടുണ്ടെന്നും രാജ്യദ്രോഹികളാണ് നിർമ്മാണം തടയുന്നതെന്നും പറഞ്ഞു. സർക്കാറിനു താഴാവുന്നതിനു പരിധിയുണ്ട്. ഒരിഞ്ച് പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞത്ത് പരിഹാരം നിർദേശിച്ച് കൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഞങ്ങൾക്ക് പദ്ധതി പ്രവർത്തനത്തിൽ സംശയമില്ല. പുറത്തുള്ളവർക്ക് സംശയമുണ്ടാകാം. എന്നാൽ, അതൊക്കെ വെറുതെയാണെന്ന് ബോധ്യപ്പെടും. പ്രത്യേകിച്ച്മത്സ്യത്തൊഴിലാളികളുടെ കണ്ണീർ വീഴില്ല. ഈ പദ്ധതിയിൽ നിന്നും ഒരുകാരണവശാലും പിന്നോട്ട് പോകില്ല. സർക്കാർ പറഞ്ഞ സമയത്ത് പദ്ധതി പൂർത്തീകരിക്കും. പത്ത് പേരും കുറച്ച് ഗുണ്ടകളും ചേർന്ന് വികസനം തടസപ്പെടുത്താൻശ്രമിച്ചാൽ നടക്കില്ല. ദേശീയപാത വികസനം, എയർപോർട്ടുകളുടെ വിപുലീകരണം, ഗെയിൽ പെപ്പ് ലൈൻ ഉൾപ്പെടെ വികസന പ്രവൃത്തിയിൽ സർക്കാർ സ്വീകരിച്ച സമീപനം ഈ നാട് കണ്ടതാണ്. ഹാപ്പിനക്സ് ഇൻഡക്സിലേക്കാണ് കേരളം പോകുന്നത്. സന്തോഷത്തോടെ ജീവിക്കുന്ന നാടാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കാര്യങ്ങൾ മനസിലാക്കി സമരത്തിൽ നിന്നും പിന്മാറണം. കേരളത്തെ സംബന്ധിച്ച് ഏറ്റവും നിർണായക ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.